Wednesday, June 16, 2021
Home News Kerala തെരഞ്ഞെടുപ്പില്‍ എറണാകുളത്തോ കളമശ്ശേരിയിലോ മത്സരിക്കാന്‍ താല്‍പര്യം: കെമാല്‍ പാഷ

തെരഞ്ഞെടുപ്പില്‍ എറണാകുളത്തോ കളമശ്ശേരിയിലോ മത്സരിക്കാന്‍ താല്‍പര്യം: കെമാല്‍ പാഷ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമെന്ന് റിട്ട. ഹൈക്കോടതി ജഡ്ജ് കെമാല്‍ പാഷ. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയോ സ്വതന്ത്രനായോ മത്സരിക്കും. എറണാകുളത്തോ കളമശ്ശേരിയിലോ മത്സരിക്കാനാണ് താത്പര്യം. ഇടതുപക്ഷത്തെ ചിലരുടെ പ്രസ്താവനയാണ് മത്സരിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയോടും അവരുടെ ഭരണരീതിയോടും താത്പര്യമില്ല. എംഎല്‍എ ആയാള്‍ ശമ്പളം വാങ്ങില്ലെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

Most Popular