Sunday, January 23, 2022
HomeVIDEOFake Detective Videoമന്ത്രി റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് എന്ന പേരില്‍ പ്രചരിക്കുന്ന പട്ടികയുടെ യാഥാര്‍ത്ഥ്യമെന്ത്?

മന്ത്രി റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് എന്ന പേരില്‍ പ്രചരിക്കുന്ന പട്ടികയുടെ യാഥാര്‍ത്ഥ്യമെന്ത്?

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടേതെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം യാഥാര്‍ത്ഥ്യമാണോ എന്ന അന്വേഷണത്തിലാണ് പലരും. ട്വിറ്ററില്‍ പലരും ഇത് പങ്കുവച്ചത് ”മതേതരത്വം പൂത്തുലയട്ടെ.. മിനിസ്റ്റര്‍ മുഹമ്മദ് റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍” എന്ന കുറിപ്പോടെയാണ്.

വര്‍ഗീയത കലര്‍ന്ന വ്യക്തിയധിക്ഷേപത്തോടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് എന്ന തലക്കെട്ടോടെ 21 പേരുടെ പേരുവിവരങ്ങള്‍ അടങ്ങിയ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. റിയാസ് ഉള്‍പ്പെടുന്ന മതവിഭാഗത്തില്‍ പെടുന്നവരാണ് ഇതില്‍ ഭൂരിഭാഗവും എന്ന് സ്ഥാപിക്കുന്ന തരത്തിലാണ് പ്രചാരണം.

ഒരേ തരത്തിലുള്ള കുറിപ്പോടെയാണ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മന്ത്രിയുടെ വകുപ്പും പ്രൈവറ്റ് സെക്രട്ടറി മുതല്‍ ക്ലര്‍ക്ക് വരെയുള്ള സ്റ്റാഫംഗങ്ങളുടെ ലിസ്റ്റും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ തന്നെ ഇതിന് വിശ്വാസ്യത തോന്നിപ്പിക്കും.
pa muhammed riyas personal staff1മന്ത്രി റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ വിവരം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രചരിക്കുന്ന ചിത്രത്തിലെ വിവരങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല. അതിന്റെ ലിങ്ക്
pa muhammed riyas personal staff2
അപ്പോള്‍ നിലവില്‍ പ്രചരിക്കുന്ന പട്ടിക ഏത് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റേതാണ്. പ്രചരിക്കുന്ന പട്ടിക സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്നുള്ളത് തന്നെയാണ്. അതിന്റെ ലിങ്ക്

എന്നാല്‍ ലിസ്റ്റിന് താഴെയായി 2011 ഒക്ടോബര്‍ 13-ന് അപ്ഡേറ്റ് ചെയ്തു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പേജില്‍ 2014 വരെയുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. 2011 മെയ് 18 മുതല്‍ 2016 മെയ് 24 വരെയുള്ള കാലയളവ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റേതായിരുന്നു. അന്ന് വി കെ ഇബ്രാഹിം കുഞ്ഞായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി.

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സ്റ്റാഫ് അംഗങ്ങളുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ സ്റ്റാഫ് അംഗങ്ങളുടെ ലിസ്റ്റാണ് റിയാസിന്റെ പേരില്‍ പ്രചരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിത്രം സമൂഹ മാധ്യമങ്ങളില്‍
പ്രചരിക്കുന്ന സാഹചര്യത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ സത്യാവസ്ഥ വ്യക്തമാക്കിയിരുന്നു.

 

Most Popular