Friday, June 18, 2021
Home News Kerala മീഡിയ ട്രെയിനിങ് കോഴ്സിന് ശുഭകരമായ പര്യവസാനമായി

മീഡിയ ട്രെയിനിങ് കോഴ്സിന് ശുഭകരമായ പര്യവസാനമായി

ജിദ്ദ: മലപ്പുറം ജില്ല കെ.എം.സി.സി ആസ്പയര്‍ എജ്യുക്കേഷനല്‍ ആന്റ് ട്രൈനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി 2020 ജനുവരിയില്‍ ആരംഭിച്ച മീഡിയ കോഴ്‌സിന് പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ക്ലാസ് എടുത്തവര്ക്കുള്ള മോമെന്റ നല്‍കി ആദരിക്കല്‍ ചടങ്ങോടെ മീഡിയ ട്രെയിനിങ് കോഴ്‌സിന് ശുഭകരമായ പര്യവസാനമായി.

സമാപന ചടങ്ങ് അറബ് ന്യൂസ് മാനേജിങ് എഡിറ്റര്‍ സിറാജ് വഹാബ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തനം ഉത്തരവാദിത്വം നിറഞ്ഞതാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ ഇന്ന് ഏറെ സജീവമാണെങ്കിലും അതിന് വിശ്വാസ്യത കുറവായതിനാല്‍ പത്രങ്ങള്‍ക്ക് ഇന്നും വലിയ പ്രസക്തി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടയിലും പ്രവാസികള്‍ക്ക് മുമ്പില്‍ ഏറെ അവസരങ്ങളുള്ള മീഡിയ ട്രെയിനിങ് കോഴ്‌സ് ഭംഗിയായി പൂര്‍ത്തിയാക്കിയ ജിദ്ദ മലപ്പുറം ജില്ല കെഎംസിസിയെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങില്‍ മീഡിയ കോഴ്‌സ് കണ്‍വീനര്‍ സുല്‍ഫിക്കര്‍ ഒതായി അധ്യക്ഷത വഹിച്ചു.

ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, ആക്ടിങ് പ്രസിഡന്റ് സി. എ റസാഖ് മാസ്റ്റര്‍, മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങല്‍, സെക്രട്ടറി സാബില്‍ മമ്പാട്, മീഡിയ ഫോറം പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം, ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഡോ. ഇസ്മായീല്‍ മരിതേരി മലയാളം ന്യൂസ് റിപ്പോര്‍ട്ടര്‍ മായീന്‍ കുട്ടി, തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. മീഡിയ കോഴ്‌സിന് നേതൃത്വം നല്‍കിയ മാധ്യമ പ്രവര്‍ത്തകരായ എ എം സജിത്ത,(എഡിറ്റര്‍ മലയാളം ന്യൂസ്), മുസാഫിര്‍ ന്യൂസ് എഡിറ്റര്‍ മലയാളം ന്യൂസ് – എം അഷ്റഫ് മലയാളം ന്യൂസ്, ഇബ്രാഹിം ഷംനാദ്, മാധ്യമം – അഫ്താബ് റഹ്മാന്‍, മീഡിയ വണ്‍ എന്നിവര്‍ക്ക് മെമെന്റൊയും, കോഴ്‌സ് പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും പരിപാടിയില്‍ വിതരണം ചെയ്തു. മീഡിയ കോഴ്‌സിന്റെ ഭാഗമായി നടത്തിയ പരീക്ഷയില്‍ എസ് എം അന്‍വര്‍, സമീര്‍ മലപ്പുറം, മുഹമ്മദ് കല്ലിങ്ങല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പഠിതാക്കളായ അന്‍വര്‍ വണ്ടൂര്‍, നിയാസ് ഇരുമ്പുഴി, മൂഹിയുദ്ധീന്‍ താപ്പി, ആഷിഖ് മഞ്ചേരി, സക്കീന ഓമശ്ശേരി തുടങ്ങിയവര്‍ പഠന അനുഭവങ്ങള്‍ പങ്കു വെച്ചു. ഫാത്തിമ ഷമൂല ശരാഫാത് അവതാരകയായിരുന്നു. കെ. ടി റാഷിദ് ഖിറാഅത് നടത്തി. മീഡിയ ട്രെയ്‌നിങ്ങില്‍ ക്ലാസ് എടുത്തിരുന്ന സി ഓ ടി അസീസ്, ഓണ്‍ലൈനില്‍ ക്ലാസ് എടുത്തിരുന്ന മനോരമ സീനിയര്‍ സബ് എഡിറ്റര്‍ ശംസുദ്ദീന്‍ മുബാറക്, ഉസ്മാന്‍ ഇരുമ്പുഴി എന്നിവര്‍ ക്ലാസ്സിന് നല്‍കിയ സേവനം മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍ സ്വാഗത പ്രസംഗത്തില്‍ അനുസ്മരിച്ചു. സെക്രട്ടറി വി. വി അഷ്റഫ് നന്ദിയും പറഞ്ഞു. ഫിറ്റ് സെക്രട്ടേറിയറ്റ് മെമ്പര്‍ മാരായ അഫ്‌സല്‍ നാറാണത്ത്, നൗഫല്‍ ഉള്ളാടന്‍ എന്നിവര്‍ പരിപാടിക്ക് നേതൃതം നല്‍കി.

 

Most Popular