Tuesday, May 18, 2021
Home News Kerala കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണ സംഘത്തെ മാറ്റി

കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണ സംഘത്തെ മാറ്റി

കണ്ണൂര്‍: പെരിങ്ങത്തൂര്‍ പുല്ലൂക്കരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വെട്ടിക്കൊന്ന കേസില്‍ അന്വേഷണ സംഘത്തെ മാറ്റി. കേസ് ക്രൈംബ്രാഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി പി വിക്രമന്‍ ആണ് അന്വേഷണ ചുമതല.

ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ഇസ്മായിലിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമായിരുന്നു ഇതുവരെ കേസ് അന്വേഷിച്ചത്. ഇതുവരെ നാലുപേര്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഒരാളെയും ശനിയാഴ്ച മൂന്നു പേരെയും പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും അടക്കമുള്ളവരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് കൊലപാതകത്തിലേക്കു നയിച്ചത്.
ALSO WATCH

 

Most Popular