ജഗതി വീണ്ടും സിനിമയിലേക്ക്; പ്രതീക്ഷയോടെ ആരാധകര്‍

jagathi sreekumar

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു. സംവിധായകന്‍ കുഞ്ഞുമോന്‍ താഹ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘തീമഴ തേന്‍ മഴ’ എന്ന ചിത്രത്തിലൂടെയാണ് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ്. കറുവാച്ചന്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കുന്നത്.

ജഗതി ശ്രീകുമാറിന്റെ വീട്ടില്‍ വച്ചായിരുന്നു ചിത്രീകരണം. കോബ്രാ രാജേഷ്, മാള ബാലകൃഷ്ണന്‍, പി.ജെ.ഉണ്ണികൃഷ്ണന്‍, സൂരജ് സാജന്‍, ആദര്‍ശ്, ലക്ഷ്മിപ്രീയ, സ്നേഹ അനില്‍, ലക്ഷ്മി അശോകന്‍, സെയ്ഫുദീന്‍, ഡോ.മായ, സജിപതി, കബീര്‍ദാസ് ,ഷറഫ് ഓയൂര്‍, അശോകന്‍ ശക്തികുളങ്ങര, കണ്ണന്‍ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂര്‍, രാജേഷ് പിള്ള, സുരേഷ് പുതുവയല്‍, ബദര്‍ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്നേഹ, ബേബി പാര്‍വതി എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

സെവന്‍ ബേഡ്സ് ഫിലിംസിന്റെ ബാനറില്‍, എ.എം. ഗലീഫ് കൊടിയില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 2012 ലെ വാഹനാപകടത്തിന് ശേഷം ജഗതിശ്രീകുമാര്‍ വിശ്രമത്തിലായിരുന്നു. വീല്‍ചെയറിലായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. സിനിമയില്‍ ആരോഗ്യത്തിനനുസൃതമായ വേഷങ്ങള്‍ ചെയ്യാനാണ് ജഗതിയുടെ തീരുമാനമെന്നറിയുന്നു. ജഗതി ശ്രീകുമാറിന്റെ എഴുപതാം പിറന്നാള്‍ ജനുവരി അഞ്ചിന് സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു.
ALSO WATCH