Tuesday, July 27, 2021
Home News Kerala ആര്‍എസ്എസ് ചാനലില്‍ മന്ത്രി ജി സുധാകരന്റെ മകന് ഓഹരി; വെളിപ്പെടുത്തലില്‍ വെട്ടിലായി സിപിഎം

ആര്‍എസ്എസ് ചാനലില്‍ മന്ത്രി ജി സുധാകരന്റെ മകന് ഓഹരി; വെളിപ്പെടുത്തലില്‍ വെട്ടിലായി സിപിഎം

തിരുവനന്തപുരം: ആര്‍എസ്എസ് ചാനലായ ജനം ടിവിയില്‍ സിപിഎം നേതാവായ മന്ത്രി ജി സുധാകരന്റെ മകന് ഓഹരി ഉണ്ടെന്നു വെളിപ്പെടുത്തല്‍. ചാനല്‍ ചര്‍ച്ചയില്‍ ജനം ടിവിയുടെ ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബുവാണു പുതിയ വിവാദത്തിനു തിരി കൊളുത്തിയത്.

ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിനു പിന്നാലെ ചാനലിനും ബിജെപിക്കുമെതിരെ സിപിഎം ശക്തമായി തിരിഞ്ഞിരുന്നു. ജനം ടിവി ആര്‍എസ്എസ്-ബിജെപി ചാനലാണെന്നും അനിലിനെ ചോദ്യം ചെയ്തതു ബിജെപി വിശദീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ഇതിന്് മറുപടിയായാണ് മന്ത്രിസഭയിലെ ശക്തനായ മന്ത്രി ജി സുധാകരന്റെ മകനും ചില സിപിഎമ്മുകാര്‍ക്കും അടക്കം ഓഹരിയുള്ള ചാനലാണ് ജനം ടിവിയെന്നു ചീഫ് എഡിറ്റര്‍ വ്യക്തമാക്കിയത്. 5200 ഓഹരി ഉടമകള്‍ ചാനലിനുണ്ട്. ഓട്ടോ റിക്ഷ ഓടിക്കുന്നവര്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെയുള്ള ദേശസ്‌നേഹികളായവരാണ് ഇവരെല്ലാമെന്നും ചാനല്‍ അവകാശപ്പെട്ടു. ഇതോടെ വിഷയത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും എതിരേ തിരിഞ്ഞ സിപിഎം വെട്ടിലായി.

സ്വര്‍ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതോടെ കഴിഞ്ഞ ദിവസം ചാനലുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്ന നിലപാടുമായി ബിജെപി രംഗത്തെത്തിയിരുന്നു.

Most Popular