Friday, August 19, 2022
HomeNewsKeralaശുചീകരണ തൊഴിലാളിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

ശുചീകരണ തൊഴിലാളിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ശുചീകരണ തൊഴിലാളിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. കോര്‍പറേഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിയെയാണ് മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തത്.

ഓഫിസിനുള്ളില്‍ ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. അജിയെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.

Most Popular