Sunday, June 20, 2021
Home News Kerala നേമത്ത് കെ മുരളീധരന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം

നേമത്ത് കെ മുരളീധരന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കെ മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. നേമം സ്റ്റുഡിയോ റോഡിലാണ് മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചത്. ബൂത്ത് സജ്ജീകരിക്കുന്നതിന് കെ മുരളീധരനും സംഘവും പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പോലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മുരളീധരന്‍ വീടുകള്‍ കയറി പണം നല്‍കുന്നു എന്നാരോപിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ കുഴപ്പമുണ്ടാക്കിയത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷജീറിന് പരിക്കേറ്റു.

കഴിഞ്ഞ തവണ ഒ രാജഗോപാല്‍ ജയിച്ച നേമത്ത് ഇത്തവണ മുരളീധരന്‍ ഇറങ്ങിയതോടെ കടുത്ത മല്‍സരമാണ് നടക്കുന്നത്. കുമ്മനം രാജശേഖരനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. എല്‍ഡിഎഫിന് വേണ്ടി വി ശിവന്‍കുട്ടിയാണ് രംഗത്തുള്ളത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രചാരണത്തിനെത്തിയത് യുഡിഎഫ് ക്യാമ്പില്‍ വലിയ ആവേശമുണര്‍ത്തിയിട്ടുണ്ട്.
ALSO WATCH

Most Popular