Wednesday, May 12, 2021
Home News Kerala ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ്: ഗ്രാമം കടലുണ്ടി ടീം ക്ലബ് ജഴ്സി പ്രകാശനം ചെയ്തു

ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ്: ഗ്രാമം കടലുണ്ടി ടീം ക്ലബ് ജഴ്സി പ്രകാശനം ചെയ്തു

ഡിസംബര്‍ 4ന് നടക്കുന്ന ഏഴാമത് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ്: ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌നോടനുബന്ധിച്ച് കടലുണ്ടി പഞ്ചായത്ത് അവരുടെ ജഴ്‌സി പ്രകാശനം നടത്തി. ഗ്രാമം കടലുണ്ടി ടീം ക്ലബ് ജേഴ്‌സി പ്രകാശനം WeForYou Trading & Services (Marriott Marqis) മാനേജിങ് പാര്‍ട്ണര്‍ ശ്രീ . ഹനീഫ് അലി അക്ബര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമം കടലുണ്ടി ഉപദേഷ്ടാക്കളായ മുഹമ്മദ് റിയാസ്, ചാലിയാര്‍ ദോഹ ജനറല്‍ സെക്രെട്ടറിയും ഗ്രാമം കടലുണ്ടി മുഖ്യ ഉപദേഷ്ടാവുമായ സമീല്‍ അബ്ദുല്‍ വാഹിദ്, വൈസ് പ്രസിഡന്റ് സജാസ് കോലാന്തറ, അക്ഷയ് കടലുണ്ടി എന്നിവര്‍ സന്നിഹിതരായിരുന്നു. ചാലിയാര്‍ നദീ തീരത്തുള്ള 24 പഞ്ചായത്തുകളില്‍പെട്ട ഒരു സംഘടനയാണ് ഗ്രാമം കടലുണ്ടി.

Most Popular