Sunday, June 20, 2021
Home News Kerala കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകൻ കുത്തേറ്റ് മരിച്ചു

കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകൻ കുത്തേറ്റ് മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്ട് ലീഗ്-സി.പി.എം. സംഘര്‍ഷം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബ്ദു റഹ്മാന്‍ ഔഫ് (32) കുത്തേറ്റ് മരിച്ചു. സംഘര്‍ഷത്തില്‍ ലീഗ് വാര്‍ഡ് സെക്രട്ടറിയായ ഇര്‍ഷാദിന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം.

തദ്ദേശ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നമാണ് കൊലപാതകത്തിലേക്ക് എത്തിയെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലൂരാവി മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കൊലപാതകമെന്നാണ് സൂചന. കാഞ്ഞങ്ങാട് നഗരസഭയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Most Popular