Sunday, June 20, 2021
Home News Kerala കാഞ്ഞങ്ങാട് കൊലപാതകം അപലനീയം

കാഞ്ഞങ്ങാട് കൊലപാതകം അപലനീയം

കാഞ്ഞങ്ങാട്: തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിന് ശേഷം കാസർഗോഡ് ജില്ലയിലെ  കാഞ്ഞങ്ങാടിന്റെ തീരപ്രദേശങ്ങളിൽ നടന്ന അക്രമണങ്ങളും തുടർന്നുള്ള കൊലപാതവും അങ്ങേയറ്റം ദു:ഖകരവും അപലനിയ വുമാണെന്ന് കൾച്ചറൽ ഫോറം ഖത്തർ കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്ഥാവിച്ചു.  തെരെഞ്ഞെടുപ്പ് വിജയവും പരാജയവും സ്വാഭാവികമാണ് അതിന്റെ പേരിൽ പരസ്പരം കൈയ്യൂക് കാണിക്കുന്നത് കാടത്തവും സംസ്കാര ശൂന്യവുമാണ്. പരമ്പരാഗത രാഷ്ടിയ പാർട്ടികൾ അണികളെ അക്രമണോത്സുക പ്രവർത്തനങ്ങൾക് പ്രോത്സാഹനം നൽകിയതിന്റെ തിക്തഫലമാണ് കാഞ്ഞങ്ങാടും പരിസരത്തും ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട പോലീസ് സംവിധാനത്തിന്റെ പരാജയവും ദൗർഭാഗ്യകരമാണെന്ന്  സെക്രട്ടറിയേറ്റ് പ്രസ്ഥാവിച്ചു. അക്രമണ പ്രവർത്തനങ്ങൾക് രാഷ്ട്രീയ പാർട്ടികൾ ഒരിക്കലും കൂട്ടുനിൽക്കരുത് എന്ന വെൽഫെയർ പാർട്ടി പോലുള്ള  നവരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാട് മറ്റ് പാർട്ടികൾ കളും മാത്രയാകേണ്ടതാണ് ജില്ലാ പ്രസിഡന്റ് ഷക്കീൽ ത്രിക്കരിപ്പൂർ സംസ്ഥാന വൈസ് പ്രിസിഡന്റ് മുഹമ്മദ് കുത്തി തായ ലക്കണ്ടി, ഷബീർ പടന്ന, ഹഫീസുള്ള കെ വി,  ജില്ലാ സെക്രട്ടറി റമീസ് കാഞ്ഞങ്ങാട് എന്നിവർ പങ്കെടുത്തു.

Most Popular