Sunday, July 25, 2021
Home News Kerala കാഞ്ഞിരാല അബൂബക്കർ നിര്യാതനായി

കാഞ്ഞിരാല അബൂബക്കർ നിര്യാതനായി

എടവണ്ണ: ഒതായി കിഴക്കേതലയിലെ പരേതനായ കെ. അഹമ്മദ് കുട്ടി ഹാജിയുടെ മകൻ കാഞ്ഞിരാല അബൂബക്കർ (69) നിര്യാതനായി. ഏതാനും ദിവസങ്ങളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒതായിലെ സാമൂഹ്യ സാംസ്കാരിക മത, രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിദ്ധ്യവും ഏറനാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷററുമായിരുന്നു.

എടവണ്ണ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും, ജീവനക്കാരനുമായിരുന്നു. ഒതായി മഹല്ല് സെക്രട്ടറി, മഞ്ചേരി പി.സി.സി ഡ യറക്ടർ ബോഡ് അംഗം, മുൻ എടവണ്ണ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: മൂർക്കൻ ഖദീജ (മമ്പാട്). മക്കൾ: മനോജ് ബാബു (റിയാദ്), ഡോ.മുഷ്താഖ് അഹമ്മദ് (ഫ്രൊഫസർ ഗവ.കോളേജ് തിരുവനന്തപുരം), മുഹമ്മദ് ആസിഫ് (പൊന്നറ ജ്വല്ലറി എടവണ്ണ), അഹമ്മദ് നുബൈൽ (സർവ്വീസ് സഹകരണ ബാങ്ക് പത്തപ്പിരിയം), അഹമ്മദ് നിഷാദ് (ഇരിവേറ്റി ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഷാനിമോൾ, ഫ്രാൻസില ഷാർജ (ഇരുവരും നിലമ്പൂർ), നസലു (കടുങ്ങല്ലൂർ), ലീന (ചുങ്കത്തറ), ഷഹല (വെള്ളച്ചാൽ). സഹോദരങ്ങൾ: കുഞ്ഞഹമ്മദ്ക്കുട്ടി, ഉസ്സൻക്കുട്ടി, ബഷീർ (റേഷൻ കട ഒതായി), ഹലീമക്കുട്ടി (അരീക്കോട്), പരേതനായ ഉണ്ണി മമ്മദ് കുട്ടി (കിഴക്കേ ചാത്തല്ലൂർ). ഖബറടക്കം ഇന്ന്(ശനി) രാവിലെ 9 ന് ഒതായി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Most Popular