Thursday, January 27, 2022
HomeNewsKeralaപിഎസ്‌സി നിയമനത്തിലല്ല, അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തിലാണ് ആശങ്കയെന്ന് കാന്തപുരം

പിഎസ്‌സി നിയമനത്തിലല്ല, അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തിലാണ് ആശങ്കയെന്ന് കാന്തപുരം

തിരുവനന്തപുരം: വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമന വിഷയത്തില്‍ ചിലര്‍ വെറുതെ ഒച്ചപ്പാടുണ്ടാക്കുകയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മുസ്ലീം ലീഗിനെ പേരെടുത്ത് പറയാതെയാണ് കാന്തപുരത്തിന്റെ വിമര്‍ശനം.

വഖവ് ബോര്‍ഡ് പിഎസ്‌സി നിയമനത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും ചിലര്‍ വെറുതേ ഒച്ചപ്പാടുണ്ടാക്കുന്നു. തങ്ങളുടെ ആശങ്ക പിഎസ്‌സി നിയമനത്തിലല്ല, അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളിലാണെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് സ്വത്തുക്കള്‍ കയ്യൂക്കുകൊണ്ട് ആരും വകമാറ്റി ചെലവഴിക്കരുതെന്നും അങ്ങനെയുണ്ടെങ്കില്‍ തിരിച്ചുപിടിക്കണമെന്നും കാന്തപുരം പറഞ്ഞു. ഒരു വിഭാഗത്തിന് അതൊന്നും ഒരു പ്രശ്നമല്ലാതായി. കുറേ ഒച്ചപ്പാടുണ്ടാക്കി ജനങ്ങളുടെ ഇടയില്‍ കുഴപ്പം സൃഷ്ടിക്കുകയാണ്. പിഎസ്‌സി നിയമനം വരുമെന്ന് കേട്ടപ്പോള്‍ തന്നെ ഞങ്ങള്‍ മുഖ്യമന്ത്രിയെ കാണുകയും അദ്ദേഹത്തോട് കാര്യങ്ങള്‍ വിവരിക്കുകയും ചെയ്തിട്ടുണ്ട്.

പിഎസ്‌സി നിയമനം വരുന്നതും വരാതിരിക്കുന്നതും പ്രശ്നല്ലെന്ന് അദ്ദേഹം പറഞ്ഞു. അത് കൊണ്ടുവന്നാല്‍ ഇവിടെ ഒരുപാട് തീരുമാനങ്ങളും പദ്ധതികളുമെല്ലാം കാറ്റില്‍പറത്തപ്പെട്ടതുപോലെ മുസ്ലിം സമുദായത്തിന് കിട്ടാത്തപോലുള്ള അവസ്ഥ വരാന്‍ പാടില്ല. അതുവളരെ ശ്രദ്ധിച്ച് ചെയ്യണം എന്ന് ഞങ്ങള്‍ പറയുകയും ചെയ്തിട്ടുണ്ടെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

 

Most Popular