Friday, June 18, 2021
Home News Kerala ഇസ്ലാമോഫോബിയ: കാന്തപുരത്തിന്റെ പേരിലുള്ള പ്രസ്താവന വ്യാജമെന്ന്

ഇസ്ലാമോഫോബിയ: കാന്തപുരത്തിന്റെ പേരിലുള്ള പ്രസ്താവന വ്യാജമെന്ന്

കോഴിക്കോട്: ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അങ്ങനെയൊരു ആവശ്യം കാന്തപുരം ഉന്നയിച്ചിട്ടില്ലെന്ന് മര്‍കസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പിണറായി വിജയനുമായി കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ പൗരത്വ വിഷയത്തിലടക്കം സമുദായത്തിന്റെ വികാരം, വളരെ ആഴത്തിലും സമഗ്രതയിലും പ്രകടിപ്പിക്കുകയും രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സംവരണ വിഷയത്തില്‍ സമുദായത്തിന്റെ ആവശ്യം ഒരു മാസം മുമ്പേ മുഖ്യമന്ത്രിയുമായി സംസാരിച്ചതുമാണ്. ‘ഇസ്ലാമോ ഫോബിയ’ പറഞ്ഞ് സമൂഹത്തില്‍ കുഴപ്പം സൃഷ്ടിക്കുന്നവരുടെ താല്‍പ്പര്യം തിരിച്ചറിയണമെന്നും മര്‍ക്കസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. എപി സമസത വിഭാഗം നേതാവും എടവണ്ണപ്പാറ ദാറുല്‍ അമാന്‍ ദഅ്‌വ കോളജ് ജനറല്‍ സെക്രട്ടറിയുമായ റഹ്മത്തുല്ല സഖാഫി എളമരം ഫേസ്ബുക്കി പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

Most Popular