Tuesday, May 11, 2021
Home News Kerala സ്വതന്ത്രനായി മല്‍സരിച്ച കാരാട്ട് ഫൈസലിന്റെ ആഹ്‌ളാദ പ്രകടനം സിപിഎം കൊടിയുമായി

സ്വതന്ത്രനായി മല്‍സരിച്ച കാരാട്ട് ഫൈസലിന്റെ ആഹ്‌ളാദ പ്രകടനം സിപിഎം കൊടിയുമായി

കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കാരാട്ട് ഫൈസല്‍ സിപിഎം കൊടിയുമായി ആഹ്ലാദപ്രകടനം നടത്തി. വിവാദമായ മിനി കൂപ്പറിലായിരുന്നു വിജയാഹ്ലാദം. കൊടുവള്ളി ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ വിജയിച്ചത്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഐഎന്‍എല്ലിന്റെ അബ്ദുല്‍ റഷീദിന് എല്ലാവരെയും അമ്പരപ്പിച്ച് പൂജ്യം വോട്ടാണ് ലഭിച്ചത്. അതേസമയം, കാരാട്ട് ഫൈസലിന്റെ അപരന് ഏഴ് വോട്ട് ലഭിച്ചിട്ടുണ്ട്.

2017ല്‍ നടന്ന ജനജാഗ്രതാ യാത്രക്കിടെ കാരാട്ട് ഫൈസലിന്റെ മിനികൂപ്പറില്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കയറിയത് വിവാദമായിരുന്നു.

ഫൈസലിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു സിപിഎം ആദ്യം തീരുമാനിച്ചത്്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് വിധേയനായ ഫൈസലിനെ എല്‍ഡിഎഫ്. സ്ഥാനാര്‍ഥിയായി കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇത് വിവാദമായതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് അബ്ദുള്‍ റഷീദിനെ സ്ഥാനാര്‍ഥിയാക്കിയത്.

എന്നാല്‍, പിന്‍മാറാന്‍ തയാറാകാതിരുന്ന കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരരംഗത്ത് നിലയുറപ്പിച്ചു. കഴിഞ്ഞ തവണ പറമ്പത്തുകാവില്‍നിന്ന് കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സീറ്റില്‍ വിജയിച്ചിരുന്നു.

Most Popular