Sunday, December 5, 2021
HomeNewsKeralaകരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് സമയപരിധി ഉയര്‍ത്തും

കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് സമയപരിധി ഉയര്‍ത്തും

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് സമയം വര്‍ധിപ്പിക്കുമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി. സമയപരിധി ഉയര്‍ത്തുന്ന തീരുമാനം ചൊവ്വാഴ്ചതന്നെ എടുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചതായി സമദാനി വ്യക്തമാക്കി. സമയ പരിധി മൂന്ന് മിനിറ്റില്‍ നിന്ന് ആറ് മിനിറ്റായി ഉയര്‍ത്തും. പത്തു മിനിറ്റെങ്കിലും ആക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതെന്നും സമദാനി പ്രസ്താവനയില്‍ അറിയിച്ചു.

സമയപരിധി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം ബുധനാഴ്ച രാവിലെ മുതല്‍ നിലവില്‍ വരും.

വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ പേരില്‍ നടക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന ആവശ്യം പാര്‍ലിമെന്റംഗങ്ങളടക്കമുള്ള ജനപ്രതിനിധികള്‍ നേരത്തെത്തന്നെ ഉന്നയിച്ചു പോന്നതാണ്. പക്ഷെ, യുഎഇയിലേക്കുള്ള യാത്രക്കാരുടെ കാര്യത്തില്‍ വന്‍സംഖ്യ ഫീസ് ഈടാക്കുകയാണ്. അടുത്ത ദിവസം ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളന വേളയില്‍ ഇക്കാര്യത്തിലുള്ള ശക്തമായ എതിര്‍പ്പ് മറ്റു അംഗങ്ങള്‍ക്കൊപ്പം അധികൃതരെ അറിയിക്കുമെന്നും സമദാനി വ്യക്തമാക്കി.

 

Most Popular