കോഴിക്കോട്: കരിപ്പൂരില്‍ ലാന്റ് ചെയ്യുന്നതിനിടെ അപകടത്തില്‍ പെട്ട വിമാനത്തില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കാന്‍ ഊര്‍ജ്ജിത ശ്രമം. ഇതിനകം പൈലറ്റ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതായാണ് വിവരം. കോഴിക്കോട് പോത്തലൂര് സ്വദേശി രാജീവന്, കുന്നമംഗലം സ്വദേശി ഷറഫുദ്ദീന് എന്നിവരുടെ വിവരങ്ങളാണ് മരിച്ചതായി ഇതിനകം പുറത്തുവന്നത്.
Breaking: Air India Express flight has overshot the runway and crash landed at Kozhikode International Airport in Karipur, India. Around 190 people were on board and injuries are unknown at this point. pic.twitter.com/XBh1ljdlCW
— PM Breaking News (@PMBreakingNews) August 7, 2020
നാടിനെ ഞെട്ടിക്കുന്ന അപകടത്തില്‍ പെട്ടവരെ സംഭവസ്ഥലത്ത് നിന്ന് ആശുപത്രികളിലേക്കെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പരിക്കേറ്റവരെ കൊണ്ടോട്ടി മെഴ്സി ആശുപത്രിയിലും കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലുമാണ് എത്തിച്ചത്. ദുബൈയില്‍ നിന്ന വൈകീട്ട് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരില്‍ ഇറങ്ങിയത് 7.38ന് ആണ്. വന്ദേഭാരത് മിഷന് വിമാനമാണ്. കനത്ത മഴകാരണം പൈലറ്റിന് റണ്‍വേ വ്യക്തമായി കാണാനാവാത്തതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരാത്തത് അപകടത്തിന്റെ വ്യാപ്തി കുറിച്ചു.
ടേബിള്‍ടോപ്പ് റണ്‍വെ ആണ് വിമാനത്താവളത്തിലുള്ളത്. ലാന്റിംഗ് പിഴച്ചതോടെ മുപ്പത് അടിയോളം താഴ്ചയിലേക്ക് വിമാനം കൂപ്പുകുത്തുകയായിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവര്ക്കും പരിക്കേറ്റിട്ടുണ്ട്. 180ലേറെ യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ചാണെങ്കില്‍ വലിയ അപകടം തന്നെയാണ് കരിപ്പുരില്‍ നടന്നിട്ടുള്ളത്. ആശുപത്രിയിലേക്ക് ആദ്യം എത്തിച്ചവരുടെ എല്ലാം നില ഗുരുതരമാണ്. സാരമായി പരിക്കേറ്റവരെ അപകട സ്ഥലത്ത്നിന്ന് ആശുപത്രിയിലേക്ക് എത്തിക്കാന്‍ നിരവധി ആംബുലന്‍സുകളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റി അധികൃതരും കോഴിക്കോട് മലപ്പുറം ജില്ലകളിലെ എല്ലാ ജീവന് രക്ഷാ സംവിധാനങ്ങളും കരിപ്പൂരില്‍ കേന്ദ്രീകരിക്കുകയാണ്.
കൊണ്ടോട്ടി ആശുപത്രിയിലെത്തിച്ചവരുടെ എല്ലാം നില അതീവ ഗുരുതരമാണെന്ന് ആശുപത്രിയിലെത്തിയ പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ശരീര ഭാഗങ്ങള്‍ അറ്റുപോയ നിലയിലാണ് പലരേയും ആശുപത്രിയിലെത്തിച്ചിട്ടുള്ളത്.