Friday, July 23, 2021
Home News Kerala കരിപ്പൂര്‍ വിമാന ദുരന്തം; ചികില്‍സയില്‍ കഴിഞ്ഞിരുന്ന വയനാട് സ്വദേശി മരിച്ചു

കരിപ്പൂര്‍ വിമാന ദുരന്തം; ചികില്‍സയില്‍ കഴിഞ്ഞിരുന്ന വയനാട് സ്വദേശി മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. വയനാട് തരുവണ വലിയപീടികയില്‍ ഇബ്രാഹിം(53) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ് പെരിന്തല്‍മണ്ണയില്‍ ചികിത്സയിലായിരുന്നയാള്‍ കഴിഞ്ഞ തിങ്കളാഴ്ച മരിച്ചിരുന്നു.

ആഗസ്ത് ഏഴിനാണ് കേരളത്തിനെ നടുക്കിയ വിമാനദുരന്തമുണ്ടായത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചാണ് ദാരുണ അപകടമുണ്ടായത്. പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 18 പേര്‍ സംഭവദിവസം മരിച്ചിരുന്നു.

Most Popular