Sunday, July 25, 2021
Home News Kerala കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 10 പേര്‍ക്ക് കൂടി കോവിഡ്

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 10 പേര്‍ക്ക് കൂടി കോവിഡ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് നെടിയിരുപ്പ് സ്വദേശികള്‍ക്കും നാല് കൊണ്ടോട്ടിക്കാര്‍ക്കുമാണ് രോഗം സ്ഥീരീകരിച്ചത്. മൂന്നു പേര്‍ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.

വിമാന ദുരന്തത്തില്‍ രക്ഷകരായി എത്തുകയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം ക്വാറന്റീനില്‍ പ്രവേശിക്കുകയും ചെയ്ത മുന്നൂറോളം പേരുണ്ട്. ഇവര്‍ക്ക് വിവിധയിടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്.

ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണു രാജ്, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ എസ് അഞ്ജു എന്നിവര്‍ക്കും ഇവരുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 21 പേര്‍ക്കും വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍ കരീം വ്യാഴാഴ്ചയും പെരിന്തല്‍മണ്ണ എഎസ്പി എ ഹേമലത ശനിയാഴ്ചയും കോവിഡ് പോസിറ്റീവായി.

Most Popular