Thursday, October 6, 2022
HomeNewsKeralaകാസര്‍കോഡ് ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു; ബന്ധു പിടിയില്‍

കാസര്‍കോഡ് ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു; ബന്ധു പിടിയില്‍

കാസര്‍കോട്: മഞ്ചേശ്വരം ബായാറില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ വെട്ടേറ്റു മരിച്ചു. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ ബാബു(70), വിട്ടല്‍(60), സദാശിവന്‍(55), ദേവകി(48) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് സംഭവം.

ഇവരുടെ സഹോദരി ലക്ഷ്മിയുടെ മകനായ ഉദയ(40)യാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. ഉദയയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. വഴി തര്‍ക്കത്തെ തുടര്‍ന്നുള്ള പ്രശ്‌നമാണ് കൊലയ്ക്ക കാരണമായതെന്നാണ് വിവരം.

Most Popular