Sunday, August 1, 2021
Home News Kerala കത്വ, ഉന്നാവോ ഫണ്ട്: യൂത്ത് ലീഗിന്റെ വാദം തള്ളി അഭിഭാഷക ദീപിക സിംഗ് രജാവത്‌

കത്വ, ഉന്നാവോ ഫണ്ട്: യൂത്ത് ലീഗിന്റെ വാദം തള്ളി അഭിഭാഷക ദീപിക സിംഗ് രജാവത്‌

കത്വ ഫണ്ടിലെ യൂത്ത് ലീഗിന്റെ വാദം തള്ളി അഭിഭാഷക ദീപിക സിംഗ് രജാവത്. കത്‌വ കേസുമായി മുബീന്‍ ഫാറൂഖിക്ക് ബന്ധമില്ലെന്ന് ദീപിക സിംഗ് രജാവത് വ്യക്തമാക്കി. കേസ് നടത്തിപ്പിനായി അഭിഭാഷകനായ മുബീന്‍ ഫാറൂഖിക്ക് പണം നല്‍കിയെന്നായിരുന്നു യൂത്ത് ലീഗ് വാദം. എന്നാല്‍ കേസ് നടത്തിപ്പിനായി ഒരു അഭിഭാഷകനും പണം വാങ്ങിയിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍മാരാണ് കേസ് നടത്തുന്നതെന്നും ദീപിക സിംഗ് രജാവത്ത് പറഞ്ഞു. സുപ്രീം കോടതിയില്‍ കത്‌വ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനായി ഹാജരായത് ദീപിക സിംഗ് രജാവത്തായിരുന്നു.

യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലമാണ് രംഗത്തെത്തിയത്. കത്വ, ഉന്നാവോ കേസുകളില്‍ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ സമാഹരിച്ച ഫണ്ടില്‍ വെട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. പെണ്‍കുട്ടിയുടെ പിതാവിന് അഞ്ച് ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നല്‍കിയെന്നാണ് ഇതിനെതിരെ നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. അതോടൊപ്പം അഭിഭാഷകന്‍ മുബീന്‍ ഫാറൂഖിക്ക് കേസ് നടത്തിപ്പിനായി പണം കൈമാറിയെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Most Popular