Thursday, September 23, 2021
Home News Kerala കെബിഎഫ് ഭാരവാഹികള്‍ സംസ്ഥാന വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തി; പ്രവാസി നിക്ഷേപത്തിന് പിന്തുണ

കെബിഎഫ് ഭാരവാഹികള്‍ സംസ്ഥാന വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തി; പ്രവാസി നിക്ഷേപത്തിന് പിന്തുണ

ദോഹ: കേരളത്തിലെ വ്യവസായ നിക്ഷേപ സാധ്യതകളാരാഞ്ഞു കൊണ്ട് ഖത്തറിലെ കേരള ബിസിനസ് ഫോറം(കെബിഎഫ്) ഭാരവാഹികള്‍ സംസ്ഥാന വ്യവസായ മന്തി പി രാജീവുമായി തിരുവനന്തപുരത്തെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തി. കൃഷിയനുബന്ധ വ്യവസായം, മൂല്യ വര്‍ധിത ഭക്ഷ്യ വിഭവങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ ഉപകരണങ്ങള്‍, റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ അനന്ത സാധ്യതകളാണ് കേരളത്തിലുള്ളതെന്ന് മന്ത്രി വിശദീകരിച്ചു.

കേരളത്തില്‍ അനുകൂല വ്യവസായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രവാസികളുടെ വ്യവസായ നിക്ഷേപത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സര്‍വവിധ പിന്തുണയും പ്രോത്സഹനവും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് ഷാനവാസ് ബാവ കെബിഎഫിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭാവി പ്രവര്‍ത്തന പദ്ധതികളും മന്ത്രിക്ക് വിശദീകരിച്ച് കൊടുത്തു. സെക്രട്ടറി നിഹാദ് അലി, കമ്മിറ്റിയംഗം നൂറുല്‍ ഹഖ് എന്നിവര്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

 

Most Popular