Tuesday, May 11, 2021
Home News Kerala മലയാളത്തിന്റെ പ്രിയ കവയിത്രിക്ക് വിട: കേളി റിയാദ്

മലയാളത്തിന്റെ പ്രിയ കവയിത്രിക്ക് വിട: കേളി റിയാദ്

റിയാദ് : മലയാളികളുടെ പ്രിയ കവയിത്രിയും സാമൂഹ്യ പ്രവർത്തകയും, പരിസ്ഥിതി പ്രവർത്തകയുമായിട്ടുള്ള സുഗതകുമാരി ടീച്ചറുടെ വിയോഗത്തിൽ കേളി അനുശോചനം രേഖപ്പെടുത്തി. വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

കവയിത്രി എന്നതിലുപരി വേദനിക്കുന്ന മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ വേദന അകറ്റാനും എന്നും ശ്രദ്ധാലുവായിരുന്നു. വേദനിക്കുന്ന മനുഷ്യരെപ്പോലെ തന്നെ എവിടെയൊക്കെ പ്രകൃതിക്കെതിരെ ചൂഷണം നടക്കുന്നുവോ അവിടെയൊക്കെ സുഗതകുമാരി ടീച്ചർ തന്റെ സാന്നിധ്യം കൊണ്ടും വാക്കുകൾ കൊണ്ടും കവിതകൾ കൊണ്ടും അതിനെതിരെ പോരാടാൻ തയ്യാറായിട്ടുണ്ട്. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറിയാണ്.  അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി ‘അത്താണി’, മാനസിക രോഗികള്‍ക്കായി പരിചരണാലയം, അഭയഗ്രാമം എന്നിവ സ്ഥാപിച്ചു.

2006ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. പ്രകൃതിസംരക്ഷണ യത്നങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്,  കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. എഴുത്തച്ഛന്‍ പുരസ്‌കാരം,  വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വള്ളത്തോള്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ബാലാമണിയമ്മ അവാര്‍ഡ്, സരസ്വതി സമ്മാന്‍  തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായി.

സുഗതകുമാരി ടീച്ചറുടെ വിയോഗം മലയാളസാഹിത്യത്തിനെന്ന പോലെ പ്രകൃതി സംരക്ഷണ പ്രസ്ഥാനത്തിനു കൂടി ഒരു തീരാ നഷ്ടമാണെന്ന് കേളി കലാസാംസ്കാരിക വേദി സാംസ്കാരിക വിഭാഗത്തിന്റെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

Most Popular