Sunday, September 26, 2021
Home News Kerala മുഖ്യമന്ത്രിയുമൊന്നിച്ചുള്ള സ്വപ്‌ന സുരേഷിന്റെ ചിത്രം ട്വീറ്റ് ചെയ്ത് ഗവര്‍ണര്‍

മുഖ്യമന്ത്രിയുമൊന്നിച്ചുള്ള സ്വപ്‌ന സുരേഷിന്റെ ചിത്രം ട്വീറ്റ് ചെയ്ത് ഗവര്‍ണര്‍

തിരുവനനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്തു. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചത്.

ഇന്നലെ രാജ്ഭവനില്‍ നടന്ന ചടങ്ങിനെ കുറിച്ചുള്ള ട്വീറ്റില്‍ ആണ് ചിത്രമുള്ളത്. എന്നാല്‍ 30 മിനിറ്റിനുള്ളില്‍ ചിത്രം പിന്‍വലിച്ചു. ജൂലൈ അഞ്ചിന് ജീവന്‍രംഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്നോളേജ് സീരീസില്‍ ഗവര്‍ണര്‍ അഭിസംബോധന ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. എന്നാല്‍ ചിത്രം പിന്‍വലിച്ച ശേഷം മാറിപ്പോയതാണെന്നാണ് രാജ്ഭവന്‍ നല്‍കിയ വിശദീകരണം.

അതേ സമയം, ആരോപണവിധേയയായ സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്‌ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. ഒരു മണിക്കൂറോളമായി കസ്റ്റംസിന്റെ നേതൃത്വത്തില്‍ റെയ്ഡ് തുടരുകയാണ്. മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ല. സ്വപ്ന സുരേഷ് നേരത്തെ താമസിച്ചിരുന്ന മുടവന്‍ മുകളിലെ അപാര്‍ട്‌മെന്റില്‍ ഐ.ടി സെക്രട്ടറി ശിവശങ്കരന്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നാണ് അയല്‍വാസികള്‍ ആരോപിക്കുന്നത്.

Most Popular