Thursday, June 17, 2021
Home News Kerala പിണറായിക്കെതിരേ മല്‍സരിക്കാനില്ലെന്ന് സുധാകരന്‍; സാവകാശം കിട്ടിയില്ലെന്ന് ന്യായീകരണം

പിണറായിക്കെതിരേ മല്‍സരിക്കാനില്ലെന്ന് സുധാകരന്‍; സാവകാശം കിട്ടിയില്ലെന്ന് ന്യായീകരണം

കണ്ണൂര്‍: പിണറായി വിജയനെതിരേ ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ലെന്നു കെ സുധാകരന്‍. മല്‍സരത്തിനൊരുങ്ങാന്‍ ആവശ്യമായ സമയം കിട്ടിയില്ലെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സി രഘുനാഥിനെ ഡിസിസി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അംഗീകരിക്കുമെന്ന് കരുതുന്നു. മറ്റ് മണ്ഡലങ്ങളില്‍ വിജയത്തിന് തന്റെ സാന്നിധ്യം അനിവാര്യമാണ്. സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് പരിഗണിച്ചാണ് തീരുമാനം. മത്സരിക്കാനുള്ള സാവകാശം തനിക്കു കിട്ടിയില്ല. സാവകാശം ലഭിച്ചിരുന്നെങ്കില്‍ ധര്‍മടത്ത് അത്ഭുതങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും സുധാകരന്‍ അവകാശപ്പെട്ടു.

ധര്‍മടത്ത് സുധാകരന്‍ വേണമെന്നാണ് ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍, സുധാകരന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ടതുണ്ട്. രഘുനാഥ് അടക്കമുള്ളവര്‍ക്ക് പരിഗണന നല്‍കുന്നുണ്ട്. പ്രഖ്യാപനം ഇന്ന് ഡല്‍ഹിയിലുണ്ടാകുമെന്നും മുല്ലപ്പള്ളി അറിയിച്ചു.
ALSO WATCH

Most Popular