Friday, September 17, 2021
Home News Kerala കേരളത്തില്‍ ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങള്‍ കവര്‍ന്ന് മുസ്ലിംകള്‍ വളരുന്നു; തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പച്ചയായ വര്‍ഗീയത വിളമ്പി...

കേരളത്തില്‍ ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങള്‍ കവര്‍ന്ന് മുസ്ലിംകള്‍ വളരുന്നു; തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പച്ചയായ വര്‍ഗീയത വിളമ്പി ബിജെപി സ്ഥാനാര്‍ഥി

ഒല്ലൂര്‍: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചാരണം മുഴുവന്‍ വര്‍ഗീയതയിലൂന്നിയത്. പ്രധാനമായും ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് വോട്ട് തട്ടാനാണ് ബിജെപി സ്ഥാനാര്‍ഥികളുടെ ശ്രമം. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ഥി ലൗജിഹാദുമായി ബന്ധപ്പെട്ട അടിസ്ഥാന രഹിത വാദങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഒല്ലൂര്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനും വര്‍ഗീയ പ്രചാരണവുമായി രംഗത്തെത്തി.

ലോകമാകെ ഇസ്‌ലാമികവല്‍ക്കരണം നടക്കുകയാണെന്നും ക്രൈസ്തവ രാജ്യങ്ങളെ മുഴുവന്‍ ഇസ്ലാമിക രാജ്യമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. കേരളത്തില്‍ ക്രിസ്ത്യാനികളുടെ ആനുകൂല്യങ്ങള്‍ മുസ്ലിംകള്‍ തട്ടിയെടുക്കുകയാണ്. ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങള്‍ കവര്‍ന്ന് അവര്‍ വളരുകയാണ്. ക്രൈസ്തവ സഭക്ക് വേണ്ടി സംസാരിക്കുന്നത് ബിജെപി മാത്രമാണ് എന്ന് തിരിച്ചറിയണമെന്നും ഗോപാലകൃഷ്ണന്‍ പറയുഞ്ഞു. ഒല്ലൂര്‍ പള്ളി സന്ദര്‍ശിച്ച് വികാരിയുമായി സംസാരിക്കുമ്പോഴാണ് വിവാദ പ്രസ്താവന നടത്തിയത്.

സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണ്. ഇത് മൂലം ഇവരെ പിണക്കാത്ത നയം മാത്രമേ ഇടത്-വലത് മുന്നണികള്‍ സ്വീകരിക്കുകയുള്ളൂ. അതുകൊണ്ടാണ് മുസ്ലിംകള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ തട്ടിവിട്ടു.
ALSO WATCH

Most Popular