Monday, September 27, 2021
Home News Kerala കേരള നിയമസഭ തെരഞ്ഞെടുപ്പ്: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് സൂചന

കേരള നിയമസഭ തെരഞ്ഞെടുപ്പ്: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം മെയ് രണ്ടിന് പുറത്തുവരാനിരിക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ നാളെ പുറത്തുവരുന്നതാണ്. ബംഗാളില്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് തീര്‍ന്നതിന് ശേഷം വൈകിട്ട് ആറുമണിയോടെയായിരിക്കും ഫലം പുറത്തുവിടുക.

കേരളത്തിലെ മുന്‍നിര ചാനലുകള്‍ നടത്തിയ സര്‍വേ ഫലങ്ങളില്‍ എല്‍.ഡി.എഫിന് മുന്നേറ്റം പ്രവചിച്ചിരിക്കുന്നുവെന്നാണ് വിവരം. ഭൂരിഭാഗം ചാനലുകളും 80 സീറ്റ് വരെയാണ് എല്‍.ഡി.എഫിന് പ്രവചിച്ചിരിക്കുന്നത്. 74 സീറ്റ് എല്‍.ഡി.എഫിനും 64 സീറ്റ് യു.ഡി.എഫിനും രണ്ടു സീറ്റ് ബി.ജെ.പിക്കും പ്രവചിക്കുന്നുണ്ട്. ഇടതുമുന്നണിയോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു ചാനല്‍ നടത്തിയ സര്‍വേയില്‍ 80 സീറ്റുകളാണ് പ്രവചിക്കുന്നത്. മുഴുവന്‍ ചാനലുകളും നടത്തിയ സര്‍വേയില്‍ എല്‍.ഡി.എഫാണ് മുന്നിട്ടു നില്‍ക്കുന്നത്. ഒരു ചാനല്‍ നടത്തിയ സര്‍വേ അനുസരിച്ച് 76 സീറ്റ് എല്‍.ഡി.എഫിനും 64 സീറ്റ് യു.ഡി.എഫിനും പ്രവചിക്കുന്നു. ഇവര്‍ ബി.ജെ.പിക്ക് സീറ്റ് പ്രവചിക്കുന്നില്ല.

യു.ഡി.എഫ് വിജയിക്കുമെന്ന് പ്രവചിക്കപ്പെട്ട 35 ശതമാനം സീറ്റുകളിലും ഭൂരിപക്ഷം രണ്ടു ശതമാനത്തിന് താഴെയാണ്. കടുത്ത മത്സരം നടക്കുന്ന ഈ മണ്ഡലങ്ങളില്‍ കൂടി എല്‍.ഡി.എഫ് വിജയിക്കുകയാണെങ്കില്‍ ഇടതുമുന്നണിയുടെ സീറ്റിന്റെ എണ്ണം ഇനിയും കൂടുമെന്നാണ് കരുതുന്നത്. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്, ബംഗാള്‍, അസം, പുതുച്ചേരി എന്നിവടങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങളും നാളെ പുറത്തുവരും. എന്നാല്‍ പ്രീ പോള്‍ സര്‍വേയെ അവഗണിച്ച് മുന്നോട്ടുപോയ അതേ നിലപാട് തന്നെയായിരിക്കും എക്സിറ്റ് പോള്‍ സര്‍വേയിലും യു.ഡി.എഫ് സ്വീകരിക്കുക.

ALSO WATCH:

 

Most Popular