Wednesday, June 23, 2021
Home News Kerala സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ്; 57 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ്; 57 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ 34 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 25 പേര്‍ക്കുമാണ് കൊറോണ പോസിറ്റീവായത്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായി. തൃശൂരില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട കുമാരന്‍ എന്ന വ്യക്തിക്ക് കോവിഡ് ബാധ ഉണ്ടായിരുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട്-10, തൃശൂര്‍-9, മലപ്പുറം-7, തിരുവനന്തപുരം-6, പാലക്കാട്-6, കൊല്ലം-4, ഇടുക്കി-4, എറണാകുളം-4, വയനാട്-4, കണ്ണൂര്‍-4, പത്തനംതിട്ട-3, കോട്ടയം-3, ആലപ്പുഴ-3 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ 22 പേര്‍ യു.എ.ഇ, 4 പേര്‍ കുവൈറ്റ്, 3 പേര്‍ ഒമാന്‍, 2 പേര്‍ നൈജീരിയ, 2 പേര്‍ റഷ്യ, 1- സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് പുതുതായി 5 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 163 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

kerala-covid-19-updates 10-06-20


 

Most Popular