Wednesday, July 28, 2021
Home News Kerala കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്; തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം

കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്; തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ് സ്ഥരീകരിച്ചു. 19 പേരാണ് രോഗം ബാധിച്ച് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന്‍ (76), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍ (68), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍ (68), മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ (67), പാലക്കാട് ഒറ്റപ്പാലം സ്വദേശി രാജന്‍ (58), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാല മേനോന്‍ (79), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം കരിമടം കോളനി സ്വദേശി സെയ്ദാലി (30), മലപ്പുറം പുതുപൊന്നാനി സ്വദേശി അബു (72), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശിനി പ്രീജി (38), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷമീര്‍ (38), തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ തിരുവനന്തപുരം പെരുങ്കുഴി സ്വദേശി അപ്പു (70), തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന്‍ (81), എറണാകുളം സ്വദേശി പി. ബാലന്‍ (86), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന്‍ (54) എന്നിവരാണ് മരണമടഞ്ഞത്.ഇതോടെ ആകെ മരണം 572 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 681

മലപ്പുറം 444

എറണാകുളം 406

ആലപ്പുഴ 403

കോഴിക്കോട് 394

തൃശൂര്‍ 369

കൊല്ലം 347,

പാലക്കാട് 242

പത്തനംതിട്ട 207

കാസര്‍ഗോഡ് 197

കോട്ടയം 169

കണ്ണൂര്‍ 143

വയനാട് 81

ഇടുക്കി 42

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 469

കൊല്ലം 215

പത്തനംതിട്ട 117

ആലപ്പുഴ 231

കോട്ടയം 114

ഇടുക്കി 42

എറണാകുളം 250

തൃശൂര്‍ 240

പാലക്കാട് 235

മലപ്പുറം 468

കോഴിക്കോട് 130

വയനാട് 61

കണ്ണൂര്‍ 214

കാസര്‍ഗോഡ് 221

3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടും കൂടെ ആകെ സമ്പര്‍ക്ക രോഗികള്‍ 3875. തിരുവനന്തപുരം 656, മലപ്പുറം 431, എറണാകുളം 379, ആലപ്പുഴ 365, കോഴിക്കോട് 383, തൃശൂര്‍ 352, കൊല്ലം 341, പാലക്കാട് 240, കാസര്‍കോട് 176, കോട്ടയം 163, പത്തനംതിട്ട 159, കണ്ണൂര്‍ 117, വയനാട് 75, ഇടുക്കി 38 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 8 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

തിരുവനന്തപുരം 23, കണ്ണൂര്‍ 17, കാസര്‍ഗോഡ് 15, തൃശൂര്‍ 13, എറണാകുളം 10, ആലപ്പുഴ 4, മലപ്പുറം 3, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 40,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,01,731 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് 9 പുതിയ ഹോട്‌സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് (9), മലപ്പുറം ജില്ലയിലെ പുല്‍പറ്റ (2), ആലപ്പുഴ ജില്ലയിലെ പളിങ്കുന്ന് (സബ് വാര്‍ഡ് 7, 8) എന്നിവയാണ് പുതിയ ഹോട്‌സ്പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്‌സ്പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു
കോവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യത്തില്‍ തുടരുകയാണ്. തിരുവനന്തപുരം ജില്ലയിലാണ് വ്യാപനം ഏറ്റവും രൂക്ഷം. 7047 പേര്‍ തിരുവനന്തപുരത്ത് ചികിത്സയിലുണ്ട്. ആകെ രോഗബാധിതരില്‍ 18 ശതമാനവും തിരുവനന്തപുരത്താണ്. 175 പേര്‍ തിരുവനന്തപുരത്ത് ഇതുവരെ മരിച്ചു. സംസ്ഥാനത്തെ ആകെ മരണ നിരക്കില്‍ 32 ശതമാനവും തലസ്ഥാനത്താണ്. 681 പേര്‍ക്ക് ഇന്ന് ഇവിടെ രോഗം ബാധിച്ചു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ആള്‍ക്കൂട്ടം ഉണ്ടാക്കിക്കൊണ്ടുള്ള സമരത്തെ ഗൗരവമായി കാണേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിരവധി പൊലീസുകാരണ് ക്വാറന്റീനിലായത്. കോവിഡ് പ്രോട്ടോക്കോള്‍ സമരക്കാര്‍ പാലിക്കുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനാകില്ല. പ്രതിഷേധിക്കുന്നവര്‍ സമൂഹത്തെ ഒന്നടങ്കം അപകടപ്പെടുത്തിക്കൊണ്ട് സമരം നടത്തുന്നതില്‍ നിന്നും പിന്‍മാറണം.

ആലപ്പുഴ ജില്ലയിലെ 11 ക്ലസ്റ്ററുകളില്‍ കൂടുതല്‍ രോഗികള്‍. കോട്ടയം വാഴപ്പള്ളി പഞ്ചായത്തില്‍ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നു. 856 പേരെ പരിശോധനയ്ക്കു വിധേയമാക്കി. 101 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളത്ത് രോഗബാധിതരുടെ എണ്ണത്തില്‍ 20 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular