Saturday, July 24, 2021
Home News Kerala കേരളത്തിലെ കോവിഡ് കേസുകള്‍ ഒക്ടോബറില്‍ വീണ്ടും കൂടുമെന്ന് മുഖ്യമന്ത്രി; എല്ലായ്‌പ്പോഴും അടച്ചിടാനാവില്ല

കേരളത്തിലെ കോവിഡ് കേസുകള്‍ ഒക്ടോബറില്‍ വീണ്ടും കൂടുമെന്ന് മുഖ്യമന്ത്രി; എല്ലായ്‌പ്പോഴും അടച്ചിടാനാവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഒക്ടോബറില്‍ വീണ്ടും ഉയരുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് വ്യാഴാഴ്ച 1553 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1950 പേര്‍ രോഗമുക്തരായി. 1391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 21,516 പേര്‍. ഇതുവരെ രോഗമുക്തി നേടിയവര്‍ 57,732. ഇന്ന് എട്ട് പുതിയ ഹോട്‌സ്പോട്ടുകള്‍, 14 പ്രദേശങ്ങളെ ഒഴിവാക്കി.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 317
എറണാകുളം 164
കോട്ടയം 160
കാസര്‍കോട് 133
കോഴിക്കോട് 131
പത്തനംതിട്ട 118
തൃശൂര്‍ 93
മലപ്പുറം 91
ആലപ്പുഴ 87
കണ്ണൂര്‍ 74
കൊല്ലം 65
പാലക്കാട് 58
ഇടുക്കി 44
വയനാട് 18

ഓണാവധിയായതിനാല്‍ ടെസ്റ്റ് കുറഞ്ഞതാണ് കേസുകളുടെ എണ്ണം കുറയാന്‍ കാരണമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5ന് താഴെ നിര്‍ത്തണം. രണ്ട് ദിസമായി 8ന് മുകളിലാണ്. ഒരു മാസത്തിനുള്ളിലാണ് മൊത്തം കേസുകളുടെ 50 ശതമാനവും. പകുതിയിലധികം കേസുകള്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ്. ഒക്ടോബര്‍ അവസാനത്തോടെ കേസ് വീണ്ടും വര്‍ധിക്കും.

ഓണാഘോഷത്തിന് കൂടുതല്‍ ആളുകള്‍ നാട്ടിലെത്തിയതിനാല്‍ അടുത്ത രണ്ടാഴ്ച പ്രധാനമാണ്. എന്നാല്‍, എല്ലാകാലത്തും അടച്ചിട്ടു പോകാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ വ്യക്തിപരമായ ചുമതലായി മാറുകയാണ് കോവിഡ് വ്യാപനം തടയുന്നത്. അടുത്ത 14 ദിവസം ശ്രദ്ധിക്കണം. ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്.

ലോക്ഡൗണിന് ശേഷം കേരളത്തിലേക്ക് 9 ലക്ഷത്തിലധികം പേര്‍ എത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. 61 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. വിദേശത്തുനിന്നും 3 ലക്ഷത്തിലധികം പേര്‍ വന്നതായും മഖ്യമന്ത്രി അറിയിച്ചു.

Most Popular