Wednesday, May 12, 2021
Home News Kerala കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കോവിഡ്; 2 മരണം

കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കോവിഡ്; 2 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഉറവിടമറിയാത്തത് 35 കേസുകളാണ്.

കോവിഡ് മൂലം ഇന്ന് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച്ചത്.

രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂര്‍ 40, കണ്ണൂര്‍ 38, കാസര്‍കോട് 38, ആലപ്പുഴ 30, കൊല്ലം 22
പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15.

രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂര്‍ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂര്‍ 32, കാസര്‍കോട് 53

Most Popular