Wednesday, May 12, 2021
Home News Kerala കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 8802 പേര്‍ക്ക് രോഗം ഭേദമായി

കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 8802 പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 6862 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26 മരണമാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 5899 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തൃശൂര്‍ 856
എറണാകുളം 850
കോഴിക്കോട് 842
ആലപ്പുഴ 760
തിരുവനന്തപുരം 654
കൊല്ലം 583
കോട്ടയം 507
മലപ്പുറം 467
പാലക്കാട് 431
കണ്ണൂര്‍ 335
പത്തനംതിട്ട 245
കാസര്‍കോട് 147
വയനാട് 118
ഇടുക്കി 67

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 563
കൊല്ലം 721
പത്തനംതിട്ട 279
ആലപ്പുഴ 656
കോട്ടയം 641
ഇടുക്കി 76
എറണാകുളം 865
തൃശൂര്‍ 921
പാലക്കാട് 1375
മലപ്പുറം 945
കോഴിക്കോട് 922
വയനാട് 83
കണ്ണൂര്‍ 477
കാസര്‍കോട് 278

തൃശൂര്‍ 832, എറണാകുളം 575, കോഴിക്കോട് 814, ആലപ്പുഴ 754, തിരുവനന്തപുരം 467, കൊല്ലം 574, കോട്ടയം 507, മലപ്പുറം 440, പാലക്കാട് 221, കണ്ണൂര്‍ 225, പത്തനംതിട്ട 168, കാസര്‍കോട് 141, വയനാട് 109, ഇടുക്കി 42 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 84,713 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,64,745 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അബ്ദുള്‍ അസീസ് (72), പൂവച്ചല്‍ സ്വദേശി ഗംഗാധരന്‍ (82), കുലശേഖരം സ്വദേശി അശ്വിന്‍ (23), പാപ്പനംകോട് സ്വദേശിനി സരോജിനി (85), വിഴിഞ്ഞം സ്വദേശി മേക്കട്ടണ്‍ (41), കാരോട് സ്വദേശി കരുണാകരന്‍ (75), തൈക്കാട് സ്വദേശി രാമചന്ദ്രന്‍ പിള്ള (64), ഒറ്റശേഖരമംഗലം സ്വദേശി അജിത്കുമാര്‍ (62), കൊല്ലം പുളിച്ചിറ സ്വദേശി രാഘവന്‍പിള്ള (85), ആലപ്പുഴ ഓമനപ്പുഴ സ്വദേശി ജോസഫ് (48), കോട്ടയം വെള്ളപ്പാട് സ്വദേശി ജെയിംസ് ലൂക്കോസ് (67), ചങ്ങനാശേരി സ്വദേശി മക്കത്ത് (64), എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിനി മേരി പീറ്റര്‍ (78), കോതാട് സ്വദേശിനി ഹെലന്‍ ടോമി (56), തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി ഫ്രാന്‍സിസ് (83), കുരിയാചിറ സ്വദേശി ബാലന്‍ (72), കൊന്നത്തുകുന്ന് സ്വദേശി അബ്ദുള്‍ ഗഫൂര്‍ (67), വെള്ളാട്ട് സ്വദേശിനി ജയലക്ഷ്മി (74), മലപ്പുറം പുരങ്ങ് സ്വദേശി ബാപ്പുട്ടി (80), കോഴിക്കോട് കറുവാന്തുരുത്തി സ്വദേശി സ്വദേശി വേലായുധന്‍ (65), കണ്ണഞ്ചേരി സ്വദേശി ശിവദാസന്‍ (71), പുറമേരി സ്വദേശിനി മമി (61) ഓമശേരി സ്വദേശി രാജന്‍ (72), കുളകാത്ത് സ്വദേശിനി ആമിന (60), വയനാട് മേപ്പാടി സ്വദേശിനി ഗീത (86), കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി വേലായുധന്‍ (53) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1559 ആയി.

പുതിയ ഹോട്‌സ്‌പോട്ടുകള്‍

ചൊവ്വാഴ്ച നാല് പുതിയ ഹോട്‌സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ വൈക്കം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 24), പള്ളിക്കത്തോട് (11), വിജയപുരം (12), എറണാകുളം ജില്ലയിലെ കീരമ്പാറ (7) എന്നിവയാണ് പുതിയ ഹോട്‌സ്പോട്ടുകള്‍. 9 പ്രദേശങ്ങളെ ഹോട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 652 ഹോട്‌സ്പോട്ടുകളാണുള്ളത്

Most Popular