Thursday, June 30, 2022
HomeNewsKeralaകേരളത്തില്‍ 4386 പേര്‍ക്ക് രോഗമുക്തി; 2316 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ 4386 പേര്‍ക്ക് രോഗമുക്തി; 2316 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 2316 പേര്‍ക്ക് കോവിഡ്. യുകെയില്‍നിന്നു വന്ന ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 24 മണിക്കൂറിനിടെ 65,906 സാംപിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.51. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങള്‍ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 4328. ചികിത്സയിലായിരുന്ന 4386 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവര്‍

കോട്ടയം 279
കോഴിക്കോട് 267
തൃശൂര്‍ 244
എറണാകുളം 231
കൊല്ലം 213
പത്തനംതിട്ട 198
കണ്ണൂര്‍ 178
തിരുവനന്തപുരം 160
മലപ്പുറം 142
ആലപ്പുഴ 98
ഇടുക്കി 92
പാലക്കാട് 77
കാസര്‍കോട് 73
വയനാട് 64

നെഗറ്റീവായവര്‍

തിരുവനന്തപുരം 238
കൊല്ലം 1065
പത്തനംതിട്ട 512
ആലപ്പുഴ 219
കോട്ടയം 175
ഇടുക്കി 70
എറണാകുളം 500
തൃശൂര്‍ 272
പാലക്കാട് 266
മലപ്പുറം 246
കോഴിക്കോട് 446
വയനാട് 112
കണ്ണൂര്‍ 151
കാസര്‍കോട് 114

രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 2100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 147 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 259, കോഴിക്കോട് 253, തൃശൂര്‍ 238, എറണാകുളം 230, കൊല്ലം 210, പത്തനംതിട്ട 185, കണ്ണൂര്‍ 139, തിരുവനന്തപുരം 112, മലപ്പുറം 134, ആലപ്പുഴ 96, ഇടുക്കി 81, പാലക്കാട് 34, കാസര്‍കോട് 68, വയനാട് 61 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.

 

Most Popular