Saturday, July 24, 2021
Home News Kerala കേരളത്തില്‍ ഇന്ന് 488 പേര്‍ക്ക് കൊവിഡ്; 143 പേര്‍ക്ക് ഭേദമായി

കേരളത്തില്‍ ഇന്ന് 488 പേര്‍ക്ക് കൊവിഡ്; 143 പേര്‍ക്ക് ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിനവും 400ലേറെ പേര്‍ക്ക് കൊവിഡ്. ഇന്ന് 488 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 143 പേര്‍ രോഗമുക്തി നേടി. ഇന്ന് രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഇന്ന് സമ്പര്‍ക്കം വഴി 234 പേര്‍ക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് നിലവില്‍ 195 ഹോട്ട് സ്പോട്ടുകള്‍ ആണുള്ളത്. പുതുതായി 16 ഹോട്ട് സ്പോട്ടുകള്‍ നിലവില്‍വന്നു. സംസ്ഥാനത്താകെ രോഗവ്യാപനം വര്‍ധിക്കുന്നതിന്റെ സൂചനയാണ് ഇന്ന് ലഭിക്കുന്ന കണക്കുകള്‍. തിരുവനന്തപുരത്ത് 69 പേര്‍ക്ക് ഇന്ന് രോഗം ബാധിച്ചു. 46 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ്. അതിനു പുറമേ എവിടെനിന്ന് ബാധിച്ചു എന്ന് അറിയാത്ത 11 കേസുകളുണ്ട്. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍, ബഫര്‍ സോണുകള്‍ ഇവിടങ്ങളില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമായി തുടരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Most Popular