Wednesday, May 12, 2021
Home News Kerala കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്; ഖത്തറില്‍ നിന്നെത്തിയ 5 പേര്‍

കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്; ഖത്തറില്‍ നിന്നെത്തിയ 5 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 49 പേര്‍ വിദേശത്ത് നിന്നെത്തിയ പ്രവാസികളാണ്. സൗദി അറേബ്യ-9, ഖത്തര്‍-5, ഒമാന്‍-2, നൈജീരിയ-2 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ച പ്രവാസികളുടെ കണക്ക്. എറണാകുളം-13, പത്തനംതിട്ട-11,കോട്ടയം-10, കണ്ണൂര്‍-10, പാലക്കാട് -7 പേര്‍ക്കും, മലപ്പുറം-6, കോഴിക്കോട്-6 , ആലപ്പുഴ- 5, കൊല്ലം-4, തൃശൂര്‍-3, കാസര്‍ഗോഡ്-3, ഇടുക്കി-2 പേര്‍ക്കും, തിരുവനന്തപുരം-1, വയനാട്-1 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

ജൂണ്‍ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്‍ (67 വയ്സ്സ്) എന്ന വ്യക്തിയുടെ പരിശോധനഫലം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹം ദീര്‍ഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഇതോടൊപ്പം ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു.

രോഗം സ്ഥിരീകരിച്ച 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 73 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 21 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേരുടെയും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

ഇന്ന് പുതുതായി 5 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍-കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഇന്ന് 2 പ്രദേശങ്ങളേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്.


 

Most Popular