Wednesday, August 4, 2021
Home News Kerala കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്; 3013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്; 3013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2532 പേര്‍ രോഗമുക്തരായി. 3013 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 313 കേസുകള്‍ ഉറവിടമറിയാത്ത രോഗബാധയാണ്. 89 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.

41,054 സാമ്പിളുകളാണ് പരിശോധിച്ചത്. 31,156പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. മാസ്‌ക് ധരിക്കാത്തതിന് 5901 പേര്‍ക്കെതിരേ കേസെടുത്തു.
മാസ്‌ക് ധരിക്കാത്തവര്‍ ഓരോ ദിവസവും കൂടുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


 

Most Popular