Thursday, August 5, 2021
Home News Kerala കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം പിന്നെയും മുകളിലോട്ട്; രോഗം സ്ഥിരീകരിച്ചവര്‍ 10,000 കടന്നു

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം പിന്നെയും മുകളിലോട്ട്; രോഗം സ്ഥിരീകരിച്ചവര്‍ 10,000 കടന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 722 പേര്‍ക്ക് കോവിഡ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നു. ഇതുവരെ 10,275 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

ഇന്ന് 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തയില്ല. 12 ആരോഗ്യപ്രവര്‍ത്തകര്‍ , 5 ബിഎസ്എഫ് ജവാന്മാര്‍ , 3 ഐടിബിപി ജീവനക്കാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 228 പേര്‍ രോഗമുക്തി നേടി, രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂര്‍ തമ്പുരാന്‍പടി സ്വദേശി അനീഷ്, കണ്ണൂര്‍ മുഹമ്മദ് സലീഹ് എന്നിവരാണ് മരണപ്പെട്ടത്. അനീഷ് ചെന്നൈയില്‍ എയര്‍ കാര്‍ഗോ ജീവനക്കാരനാണ്. സലീഹ് അഹമ്മദാബാദില്‍ നിന്നും എത്തിയതാണ്.

രോഗം സ്ഥിരീകരിച്ചവര്‍ ജില്ല തിരിച്ച്
തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശൂര്‍ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

രോഗമുക്തി നേടിയവര്‍ ജില്ല തിരിച്ച്
തിരുവനന്തപുരം 1, കൊല്ലം 17, പത്തനംതിട്ട 18, ആലപ്പുഴ 13, കോട്ടയം 7. ഇടുക്കി 6. എറണാകുളം 7, തൃശൂര്‍ 8 , പാലക്കാട് 72, മലപ്പുറം 37 കോഴിക്കോട് 10 വയനാട് 1. കണ്ണൂര്‍ 8, കാസര്‍കോട് 23 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.

സംസ്ഥാനത്ത് നിലവിലുള്ള ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 271 ആണ്.

Most Popular