Sunday, September 26, 2021
Home News Kerala കേരളത്തില്‍ ഇന്ന് 75 പേര്‍ക്ക് കോവിഡ്; 90 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 75 പേര്‍ക്ക് കോവിഡ്; 90 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 90 പേര്‍ക്ക് രോഗമുക്തി. 20 പേരാണ് കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ചുമരിച്ചത്. വിദേശ രാജ്യങ്ങളില്‍ 277 കേരളീയര്‍ കോവിഡ് ബാധിച്ചുമരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. . മറ്റ് സംസ്ഥാനങ്ങളിലും മലയാളികള്‍ മരിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 19 പേര്‍. സമ്പര്‍ക്കം മൂലം 3 പേര്‍ക്ക് രോഗം ബാധിച്ചു.

2697 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1351 പേരാണ് ചികില്‍സയില്‍. 1,25,307 പേര്‍ നിരീക്ഷണത്തില്‍. 1989 പേര്‍ ആശുപത്രികളിലാണ്. ഹോട്ട്‌സ്‌പോട്ടുകള്‍ 110 ആയി.

ലോക്ക്ഡൗണില്‍ ഇളവ് വരുത്തുകയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ആളുകള്‍ വന്നുതുടങ്ങുകയും ചെയ്തതോടെ രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തിലേക്ക് കേരളം പ്രവേശിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


 

Most Popular