Wednesday, June 23, 2021
Home News Kerala സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്കു കൂടി കോവിഡ്; രോഗം സുഖപ്പെട്ടത് 89 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്കു കൂടി കോവിഡ്; രോഗം സുഖപ്പെട്ടത് 89 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ രോഗമുക്തി നേടി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് കോവിഡ് മൂലം ഇന്ന് ഒരാള്‍ മരിച്ചു. കണ്ണൂരില്‍ എക്സൈസ് വകുപ്പിലെ ഡ്രൈവര്‍ കെ പി സുനിലാ(28)ണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 29 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം മൂന്നുപേര്‍ക്കും രോഗം ബാധിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്: മഹാരാഷ്ട്ര-12, ഡല്‍ഹി-7, തമിഴ്നാട്-5, ഹരിയാണ-2, ഗുജറാത്ത്-2, ഒഡീഷ-1.

ഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-9, കൊല്ലം-8, പത്തനംതിട്ട-3, ആലപ്പുഴ-10, കോട്ടയം-2, കണ്ണൂര്‍-4, എറണാകുളം-4, തൃശ്ശൂര്‍-22, പാലക്കാട്-11, മലപ്പുറം-2, കോഴിക്കോട്-1, വയനാട്-2, കാസര്‍കോട്-11.

കോവിഡ്-19 പരിശോധനാഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പാലക്കാട്-14, കൊല്ലം-13, കോട്ടയം-11, പത്തനംതിട്ട-11, ആലപ്പുഴ-9, എറണാകുളം-6, ഇടുക്കി-6, തൃശ്ശൂര്‍-6, തിരുവന്തപുരം-5, കോഴിക്കോട്-5, മലപ്പുറം-4, കണ്ണൂര്‍-4, കാസര്‍കോട്-3. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 108 ആയതായും മുഖ്യമന്ത്രി അറിയിച്ചു.

Most Popular