Monday, April 12, 2021
Home News Kerala കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ്; 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ്; 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,994 ആണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 274 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇന്ന് ഒരു കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയ (72 ) ആണ് മരിച്ചത്.

സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 151, കൊല്ലം 85, ആലപ്പുഴ 46, പത്തനംതിട്ട 40, കോട്ടയം 39, എറണാകുളം 80, തൃശൂര്‍ 19, പാലക്കാട് 46, മലപ്പുറം 61, കോഴിക്കോട് 39, കണ്ണൂര്‍ 57, വയനാട് 17, കാസര്‍കോട് 40

രോഗമുക്തരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, ഇടുക്കി 5, കോട്ടയം 10, എറണാകുളം 7, തൃശൂര്‍ 6, പാലക്കാട് 34, മലപ്പുറം 51, കോഴിക്കോട് 39, കണ്ണൂര്‍ 10, വയനാട് 14, കാസര്‍കോട് 6

വിവിധ ജില്ലകളിലായി 1,62,444 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 8277 പേര്‍ ആശുപത്രികളിലുണ്ട്. ഹോട്ട് സ്പോട്ടുകളുടെ എണ്ണം 353 ആയി.

Most Popular