Monday, July 26, 2021
Home News Kerala കേരളത്തില്‍ കോവിഡ് കേസുകള്‍ 5000 കടന്നു; 20 മരണം കൂടി

കേരളത്തില്‍ കോവിഡ് കേസുകള്‍ 5000 കടന്നു; 20 മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 20 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കണക്ക് 5000 കടക്കുന്നത് ആദ്യമായാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2951 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

പോസിറ്റീവായവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 852

എറണാകുളം 624

മലപ്പുറം 512

കോഴിക്കോട് 504

കൊല്ലം 503

ആലപ്പുഴ 501

തൃശൂര്‍ 478

കണ്ണൂര്‍ 365

പാലക്കാട് 278

കോട്ടയം 262

പത്തനംതിട്ട 223

കാസര്‍കോട് 136

ഇടുക്കി 79

വയനാട് 59.

നെഗറ്റീവായവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 321

കൊല്ലം 152

പത്തനംതിട്ട 127

ആലപ്പുഴ 167

കോട്ടയം 275

ഇടുക്കി 55

എറണാകുളം 254

തൃശൂര്‍ 180

പാലക്കാട് 150

മലപ്പുറം 372

കോഴിക്കോട് 427

വയനാട് 27

കണ്ണൂര്‍ 142

കാസര്‍കോട് 302.

ഓഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശി രാജേഷ് (37), 27ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പൗലോസണ്‍ (68), 29ന് മരണമടഞ്ഞ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി സലീല (49), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശിനി മൈതിലി (85), 8ന് മരണമടഞ്ഞ കൊല്ലം തട്ടമല സ്വദേശി സുല്‍ഫത്ത് (57), 9ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ഇഷാദ് ബാബു (40), 11ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി പി. ശ്രീമതി (85), 14ന് മരണമടഞ്ഞ കോഴിക്കോട് പരപ്പില്‍ സ്വദേശി മൂസ കോയ (83), 15ന് മരണമടഞ്ഞ കോഴിക്കോട് പന്തിരാങ്കാവ് സ്വദേശിനി നഫീസ (78), കോഴിക്കോട് മാടശേരി സ്വദേശി അബ്ദുള്ള (74), 16ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മെഹമൂദ് (70),

17ന് മരണമടഞ്ഞ കോഴിക്കോട് മുറ്റങ്ങല്‍ വെസ്റ്റ് സ്വദേശി എ.പി. രവീന്ദ്രന്‍ (84), കോഴിക്കോട് പുതുപ്പാടി സ്വദേശി മുഹമ്മദ് (68), 18ന് മരണമടഞ്ഞ കോഴിക്കോട് പിലാശേരി സ്വദേശി കോരന്‍ (68), കോഴിക്കോട് കട്ടിപ്പാറ സ്വദേശി മൂത്തോരന്‍ (86), തിരുവനന്തപുരം പേയാട് സ്വദേശി മോഹനന്‍ (64), 19ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശിനി ഐഷാബി (81), 20 ന് മരണമടഞ്ഞ മലപ്പുറം പടവനാട് സ്വദേശി ഷണ്‍മുഖന്‍ (71), കൊല്ലം പൂയപ്പള്ളി സ്വദേശി സൂസമ്മ രാജു (62), 21ന് മരണമടഞ്ഞ മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ സലാം (45), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 592 ആയി.

4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 5064 സമ്പര്‍ക്ക രോഗികളാണുള്ളത്. തിരുവനന്തപുരം 822, എറണാകുളം 587, കൊല്ലം, കോഴിക്കോട് 495 വീതം, മലപ്പുറം 485, തൃശൂര്‍ 465, ആലപ്പുഴ 450, കണ്ണൂര്‍ 323, പാലക്കാട് 271, കോട്ടയം 256, പത്തനംതിട്ട 174, കാസര്‍കോട് 125, ഇടുക്കി 61, വയനാട് 55 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

പുതിയ ഹോട്‌സ്‌പോട്ടുകള്‍

ഇന്ന് 17 പുതിയ ഹോട്‌സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കണ്ടനശേരി (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 4), കടവല്ലൂര്‍ (വാര്‍ഡ് 8), പോര്‍ക്കുളം (സബ് വാര്‍ഡ് 8, 10), പുത്തന്‍ചിറ (സബ് വാര്‍ഡ് 9), പൊയ്യ (14), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശി (3, 7, 8, 11, 12), പരുതൂര്‍ (12), പട്ടാഞ്ചേരി (8, 9), എറണാകുളം ജില്ലയിലെ മുടക്കുഴ (സബ് വാര്‍ഡ് 10), ചിറ്റാറ്റുകര (സബ് വാര്‍ഡ് 12), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (സബ് വാര്‍ഡ് 3), നെടുമുടി (8), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ (സബ് വാര്‍ഡ് 3), പെരിങ്ങര (സബ് വാര്‍ഡ് 4, 5), കോഴിക്കോട് ജില്ലയിലെ മാവൂര്‍ (2, 16 (സബ് വാര്‍ഡ്), 8), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (8, 10, 11, 15, 16, 18) എന്നിവയാണ് പുതിയ ഹോട്‌സ്പോട്ടുകള്‍. 15 പ്രദേശങ്ങളെ ഹോട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 641 ഹോട്‌സ്പോട്ടുകളാണുള്ളത്.

കോവിഡിനെപ്പറ്റി അനാവശ്യമായ ഭീതിയും തെറ്റിധാരണയുമുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഭീതിയുടെ ആവശ്യമില്ല. സ്വന്തം വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുന്നത് മാനസിക സമര്‍ദം കുറയ്ക്കാന്‍ സഹായിക്കും. കോവിഡ് വ്യാപനം കൂടിവരുന്നതും ഹോം ക്വാറന്റീന്‍ നിര്‍ദേശിക്കുന്നതിനു ഒരു കാരണമാണ്. രോഗലക്ഷണമില്ലാത്ത രോഗികള്‍ വീടുകളില്‍ കഴിയണം.

0.1 ശതമാനമാണ് യുവാക്കള്‍ക്കിടയിലെ മരണനിരക്ക്. ചെറുപ്പക്കാര്‍ക്ക് രോഗം അപകടകരമാവില്ല എന്നു വിശ്വസിക്കുമ്പോഴും അമിത ആത്മവിശ്വാസം അപകടം ക്ഷണിച്ചുവരുത്തും. രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ ചികിത്സാ കേന്ദ്രങ്ങളിലേക്കു പോകാന്‍ നിര്‍ബന്ധിക്കരുതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

Most Popular