Monday, July 26, 2021
Home News Kerala കേരളത്തില്‍ ഇന്ന് 885 പേര്‍ക്ക് കോവിഡ്; ആശ്വാസമായി 968 പേര്‍ക്ക രോഗമുക്തി

കേരളത്തില്‍ ഇന്ന് 885 പേര്‍ക്ക് കോവിഡ്; ആശ്വാസമായി 968 പേര്‍ക്ക രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 968 പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16,995 പേര്‍ക്കാണ്. ഇന്ന് 724 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. 56 പേരുടെ ഉറവിടം വ്യക്തമല്ല.

24 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ നാലുപേരാണ് കോവിഡ് ബാധിച്ചുമരിച്ചത്. തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി മുരുകന്‍(46), കാസര്‍കോട് സ്വദേശിനി ഹയറുന്നീസ(48), കാസര്‍കോട് ചിറ്റാരി സ്വദേശി മാധവന്‍(68), ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ(85) എന്നിവരാണ് മരിച്ചത്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-167 കൊല്ലം-133, കാസര്‍കോട്-106, കോഴിക്കോട്- 82, എറണാകുളം-69, മലപ്പുറം-58, പാലക്കാട്-58, കോട്ടയം-50, ആലപ്പുഴ-44, തൃശ്ശൂര്‍-33, ഇടുക്കി-29, പത്തനംതിട്ട-23, കണ്ണൂര്‍-18, വയനാട്-15.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-101, കൊല്ലം-54, പത്തനംതിട്ട- 81, ആലപ്പുഴ-49, കോട്ടയം-74, ഇടുക്കി-96, എറണാകുളം- 151, തൃശ്ശൂര്‍-12, പാലക്കാട്-63, മലപ്പുറം-24, കോഴിക്കോട്- 66, വയനാട് 21, കണ്ണൂര്‍-108, കാസര്‍കോട്-68.

സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 453.


 

Most Popular