Tuesday, August 3, 2021
Home News Kerala കേരളത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; പ്രതിദിന രോഗികള്‍ 6000ന് മുകളില്‍; കോഴിക്കോട് സ്ഥിതി ഗുരുതരം

കേരളത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; പ്രതിദിന രോഗികള്‍ 6000ന് മുകളില്‍; കോഴിക്കോട് സ്ഥിതി ഗുരുതരം

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച 6324 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 21 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇവ രണ്ടുംകൂടെ ആകെ 5949 സമ്പര്‍ക്ക രോഗികളാണുള്ളത്. കോഴിക്കോട് 849, തിരുവനന്തപുരം 842, മലപ്പുറം 741, എറണാകുളം 569, തൃശൂര്‍ 465, ആലപ്പുഴ 407, കൊല്ലം 436, കണ്ണൂര്‍ 352, പാലക്കാട് 340, കോട്ടയം 338, കാസര്‍ഗോഡ് 270, പത്തനംതിട്ട 144, ഇടുക്കി 102, വയനാട് 94 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3168 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 45,919 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,07,850 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

പോസിറ്റീവായവര്‍, ജില്ല തിരിച്ച്

കോഴിക്കോട് 883

തിരുവനന്തപുരം 875

മലപ്പുറം 763

എറണാകുളം 590

തൃശൂര്‍ 474

ആലപ്പുഴ 453

കൊല്ലം 440

കണ്ണൂര്‍ 406

പാലക്കാട് 353

കോട്ടയം 341

കാസര്‍കോട് 300

പത്തനംതിട്ട 189

ഇടുക്കി 151

വയനാട് 106.

നെഗറ്റീവായവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 296

കൊല്ലം 195

പത്തനംതിട്ട 99

ആലപ്പുഴ 183

കോട്ടയം 130

ഇടുക്കി 61

എറണാകുളം 248

തൃശൂര്‍ 327

പാലക്കാട് 114

മലപ്പുറം 513

കോഴിക്കോട് 308

വയനാട് 105

കണ്ണൂര്‍ 431

കാസര്‍കോട് 158

രീ്ശറ2

സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം നരുവാമൂട് സ്വദേശി ആല്‍ബി (20), 19ന് മരണമടഞ്ഞ തിരുവനന്തപുരം മന്നൂര്‍കോണം സ്വദേശി തങ്കപ്പന്‍ (70), 20ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശി ശശി (60), തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വാസുദേവന്‍ (75), തൃശൂര്‍ സ്വദേശിനി കതീറ മാത്യു (88), തിരുവനന്തപുരം മണക്കാട് സ്വദേശി ഡോ. എം.എസ്. അബ്ദീന്‍ (72), 21ന് മരണമടഞ്ഞ തിരുവനന്തപുരം വെമ്പായം സ്വദേശി ഓമന (62), തിരുവനന്തപുരം ആനയറ സ്വദേശി ശശി (74), തിരുവനന്തപുരം കൊടുവഴന്നൂര്‍ സ്വദേശി സ്വദേശിനി സുശീല (60),

തിരുവനന്തപുരം മഞ്ചവിളാകം സ്വദേശി ശ്രീകുമാരന്‍ നായര്‍ (67), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി റോബര്‍ട്ട് (72), 13ന് മരണമടഞ്ഞ കോഴിക്കോട് പുത്തൂര്‍ സ്വദേശി അബ്ദുറഹ്മാന്‍ (79), 22ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഹിയാബീവി (56), എറണാകുളം മൂക്കന്നൂര്‍ സ്വദേശി വി.ഡി. ഷാജു (53), 4ന് മരണമടഞ്ഞ ആലപ്പുഴ, കായംകുളം സ്വദേശി അബ്ദുള്‍ റഹീം (68), ആലപ്പുഴ ചേര്‍ത്തല സൗത്ത് സ്വദേശി ഭാര്‍ഗവന്‍ നായര്‍ (72),

ആലപ്പുഴ സ്വദേശിനി സുരഭിദാസ് (21), 11ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശി ത്രേസ്യാമ്മ ചാക്കോ (66), ആലപ്പുഴ മാവേലിക്കര സ്വദേശിനി ശാന്തമ്മ (82), 10ന് മരണമടഞ്ഞ ആലപ്പുഴ കരീലകുളങ്ങര സ്വദേശി പൊന്നമ്മ (64), 12ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശി മോഹന്‍ദാസ് (74) എന്നിവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 613 ആയി.

പുതിയ ഹോട്‌സ്‌പോട്ടുകള്‍

ഇന്ന് 22 പുതിയ ഹോട്‌സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11), പനവള്ളി (6), പുലിയൂര്‍ (സബ് വാര്‍ഡ് 4), മാവേലിക്കര മുനിസിപ്പാലിറ്റി (സബ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ കിഴക്കാഞ്ചേരി (21), നെല്ലായ (11), നെന്മാറ (15), തൃക്കടീരി (14), തൃശൂര്‍ ജില്ലയിലെ വെള്ളാങ്കല്ലൂര്‍ (സബ് വാര്‍ഡ് 2), ചാലക്കുടി (സബ് വാര്‍ഡ് 32), മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), പത്തനംതിട്ട ജില്ലയിലെ കടമ്പനാട് (9), മല്ലപ്പുഴശേരി (സബ് വാര്‍ഡ് 4), പ്രമാടം (8),

കോട്ടയം ജില്ലയിലെ കൂരൂപ്പട (3), രാമപുരം (5, 13), മലപ്പുറം മഞ്ചേരി മുനിസിപ്പാലിറ്റി (2, 48, 49), താനൂര്‍ മുനിസിപ്പാലിറ്റി (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 21, 22, 23, 24, 25, 26, 27, 28, 29, 30, 31, 32, 33, 34, 35, 36, 37, 38, 39, 40, 41, 42, 43, 44), ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍ (സബ് വാര്‍ഡ് 7, 8), കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര (സബ് വാര്‍ഡ് 5, 15), തിരുവനന്തപുരം ജില്ലയിലെ കിഴുവില്ലം (3, 4), കൊല്ലം ജില്ലയിലെ പോരുവഴി (സബ് വാര്‍ഡ് 15) എന്നിവയാണ് പുതിയ ഹോട്‌സ്പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ 654 ഹോട്‌സ്പോട്ടുകളാണുള്ളത്.

15 വയസില്‍ താഴെ പ്രായമുള്ള 78 കുട്ടികള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. അതിനാല്‍ കൂടുതല്‍ ജാഗ്രത വേണം. വ്യാജ മേല്‍വിലാസം നല്‍കി കോവിഡ് പരിശോധന നടത്തിയ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനെതിരെ പോത്തന്‍കോട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന പല നേതാക്കള്‍ക്കൊപ്പം ഇദ്ദേഹം പങ്കെടുത്തു. പൊലീസിനും സഹപ്രവര്‍ത്തകര്‍ക്കും രോഗം പരത്താനുള്ള ശ്രമമാണ് നടക്കുന്നത്. പ്രതിപക്ഷ നേതാവിന് ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular