Wednesday, June 23, 2021
Home News Kerala കേരളത്തില്‍ 2216 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.69

കേരളത്തില്‍ 2216 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.69

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2216 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെയില്‍ നിന്നു വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (5), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 109 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,229 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.69 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4579 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1931 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 170 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 389, കണ്ണൂര്‍ 192, എറണാകുളം 208, മലപ്പുറം 202, തൃശൂര്‍ 172, കാസര്‍ഗോഡ് 136, തിരുവനന്തപുരം 91, കോട്ടയം 124, കൊല്ലം 119, ആലപ്പുഴ 92, പത്തനംതിട്ട 72, വയനാട് 61, പാലക്കാട് 28, ഇടുക്കി 45 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 174, കൊല്ലം 148, പത്തനംതിട്ട 139, ആലപ്പുഴ 45, കോട്ടയം 122, ഇടുക്കി 25, എറണാകുളം 326, തൃശൂര്‍ 155, പാലക്കാട് 85, മലപ്പുറം 166, കോഴിക്കോട് 257, വയനാട് 35, കണ്ണൂര്‍ 140, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,582 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,88,522 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,264 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ALSO WATCH

Most Popular