Saturday, July 24, 2021
Home News Kerala കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കോവിഡ് സ്ഥരികരിച്ചു; 27 മരണം കൂടി

കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കോവിഡ് സ്ഥരികരിച്ചു; 27 മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 8790 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ബുധാനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കോഴിക്കോട്, കണ്ണൂര്‍ 19 വീതം, എറണാകുളം 7, തൃശൂര്‍ 6, കൊല്ലം 5, പത്തനംതിട്ട 4, മലപ്പുറം, വയനാട്, കാസര്‍കോട് 3 വീതം, കോട്ടയം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

എറണാകുളം 1250
കോഴിക്കോട് 1149
തൃശൂര്‍ 1018
കൊല്ലം 935
ആലപ്പുഴ 790
തിരുവനന്തപുരം 785
കോട്ടയം 594
മലപ്പുറം 548
കണ്ണൂര്‍ 506
പാലക്കാട് 449
പത്തനംതിട്ട 260
കാസര്‍കോട് 203
വയനാട് 188
ഇടുക്കി 115

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 594
കൊല്ലം 459
പത്തനംതിട്ട 265
ആലപ്പുഴ 366
കോട്ടയം 1020
ഇടുക്കി 90
എറണാകുളം 633
തൃശൂര്‍ 916
പാലക്കാട് 735
മലപ്പുറം 1028
കോഴിക്കോട് 720
വയനാട് 137
കണ്ണൂര്‍ 358
കാസര്‍കോട് 339

എറണാകുളം 994, കോഴിക്കോട് 1087, തൃശൂര്‍ 1005, കൊല്ലം 923, ആലപ്പുഴ 717, തിരുവനന്തപുരം 582, കോട്ടയം 588, മലപ്പുറം 502, കണ്ണൂര്‍ 385, പാലക്കാട് 218, പത്തനംതിട്ട 198, കാസര്‍കോട് 197, വയനാട് 178, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 93,264 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,16,692 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ ആശാരി (80), നെട്ടയം സ്വദേശി സുകുമാരന്‍ (79), നേമം സ്വദേശി സോമന്‍ (67), മലയിന്‍കീഴ് സ്വദേശിനി സേതുകുട്ടി അമ്മ (90), മണക്കാട് സ്വദേശി കൃഷ്ണപിള്ള (90), കൊല്ലം സ്വദേശി സുകുമാരന്‍ നായര്‍ (75), ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ലിനോസ് (74), വെള്ളാകിനാര്‍ സ്വദേശി അബ്ദുള്‍ കലാം (65), എറണാകുളം ആലുവ സ്വദേശി മൊയ്ദീന്‍ കുട്ടി (63), പാമിയാകുട സ്വദേശി സ്‌കറിയ ഇത്താഖ് (90), വേലൂര്‍ സ്വദേശിനി ടി.ടി. സിസിലി (78), ആലുവ സ്വദേശി അഷ്റഫ് (56), മുണ്ടംവേലി സ്വദേശി രാജന്‍ (85), തൃശൂര്‍ ചോലകോട് സ്വദേശി പുഷ്പകരന്‍ (63), പുഷ്പഗിരി ഗ്രാമം സ്വദേശിനി മുത്തുലക്ഷ്മി (89), കുന്നംകുളം സ്വദേശി എം.കെ. മണി (92), പവറാട്ടി സ്വദേശിനി മേരി തോമസ് (65), കടവല്ലൂര്‍ സ്വദേശി ബഷീര്‍ അഹമ്മദ് (67), ഒല്ലൂര്‍ സ്വദേശി ശങ്കരന്‍ (76), സുരഭി നഗര്‍ സ്വദേശി സോളമന്‍ (55), കൊറട്ടി സ്വദേശി ഗോപാലന്‍ (67), തേങ്ങാമുക്ക് സ്വദേശിനി ജാനകി (83), പാലക്കാട് വിക്ടോറിയ കോളേജ് സ്വദേശി എ.ഇ. മുഹമ്മദ് ഇസ്മയില്‍ (51), നാട്ടുകല്‍ സ്വദേശി ജുനിയാത്ത് (48), മലപ്പുറം കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടി (57), കോഴിക്കോട് കാപ്പില്‍ സ്വദേശി പ്രമോദ് ദാസ് (50), വയനാട് വടുവഞ്ചാല്‍ സ്വദേശിനി ചിന്നമ്മ (80) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 1403 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,90,504 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,68,506 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലും 21,998 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2616 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,980 സാംപിളുകളാണ് പരിശോധിച്ചത്.

പുതിയ ഹോട്‌സ്‌പോട്ടുകള്‍

ബുധനാഴ്ച 11 പുതിയ ഹോട്‌സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ഊരകം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 4, 5, 7, 9, 10, 11, 13, 15, 16, 17), പരപ്പൂര്‍ (13, 15), അരീക്കോട് (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 16, 17, 18), കോട്ടയം ജില്ലയിലെ മാടപ്പള്ളി (14, 18), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (10, 16), ചാലിശേരി (1), ഇടുക്കി ജില്ലയിലെ അയ്യപ്പന്‍കോവില്‍ (5 സബ് വാര്‍ഡ്, 4), എറണാകുളം ജില്ലയിലെ പിറവം (സബ് വാര്‍ഡ് 1), തൃശൂര്‍ ജില്ലയിലെ വേലൂര്‍ (2), കൊല്ലം ജില്ലയിലെ കടക്കല്‍ (5) എന്നിവയാണ് പുതിയ ഹോട്‌സ്പോട്ടുകള്‍. 12 പ്രദേശങ്ങളെ ഹോട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 687 ഹോട്‌സ്പോട്ടുകളാണുള്ളത്.


 

Most Popular