Monday, September 27, 2021
Home News Kerala കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ്; 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ്; 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന കുട്ടി ഹസന്‍ (67) മരണമടഞ്ഞു. ഇതോടെ 68 മരണമാണ് ഉണ്ടായത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 641 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 10,350 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,369 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം -213 പേര്‍ക്കും, മലപ്പുറം-87, കൊല്ലം-84, എറണാകുളം-83, കോഴിക്കോട് -67 പേര്‍ക്കും, പത്തനംതിട്ട-54 , പാലക്കാട് 49, കാസര്‍ഗോഡ്- 49, , വയനാട്-43, കണ്ണൂര്‍ -42, ആലപ്പുഴ- 38, ഇടുക്കി-34, തൃശൂര്‍- 31, കോട്ടയം -29

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
തിരുവനന്തപുരം-198, കൊല്ലം-77, കോഴിക്കോട് -60, എറണാകുളം-58, മലപ്പുറം-52, വയനാട് -43, പത്തനംതിട്ട-39 , ആലപ്പുഴ-33, കാസര്‍ഗോഡ്-32, കോട്ടയം-27, ഇടുക്കി -25 , തൃശൂര്‍-22, കണ്ണൂര്‍-22, പാലക്കാട്-18

30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 വീതവും, എറണാകുളം ജില്ലയിലെ 6, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 2 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 1 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സുഖപ്പെട്ടവര്‍ ജില്ല തിരിച്ച്
കൊല്ലം-146, തിരുവനന്തപുരം-126, എറണാകുളം-58, തൃശൂര്‍-56, പത്തനംതിട്ട -41, കാസര്‍ഗോഡ് -36, ആലപ്പുഴ-35 , മലപ്പുറം -34, കോഴിക്കോട്-30 , കോട്ടയം-28 , ഇടുക്കി-20, പാലക്കാട്-19, വയനാട്-9, കണ്ണൂര്‍-3

ഇന്ന് 19 പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 492 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Most Popular