Saturday, June 19, 2021
Home News Kerala കേരളത്തില്‍ 26,685 പേര്‍ക്കുകൂടി കോവിഡ്; കൂടുതല്‍ രോഗികള്‍ കോഴിക്കോട്

കേരളത്തില്‍ 26,685 പേര്‍ക്കുകൂടി കോവിഡ്; കൂടുതല്‍ രോഗികള്‍ കോഴിക്കോട്

തിരുവനന്തപുരം: സംസ്ഥാനത്ത് 26,685 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 25 മരണം സ്ഥിരീകരിച്ചു. ആകെ മരണം 5080 ആയി. 24 മണിക്കൂറില്‍ 1,31155 സാംപിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35%. 1,98,576 പേര്‍ ചികില്‍സയില്‍ കഴിയുന്നു. നാലു ജില്ലകളില്‍ രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. കൂടുതല്‍ രോഗികള്‍ കോഴിക്കോട്ട്. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255 പത്തനംതിട്ട 933, കാസര്‍കോട് 908, വയനാട് 873, ഇടുക്കി 838.

ഉത്തരേന്ത്യയിലെ കോവിഡ് സാഹചര്യം കേരളത്തില്‍ ഇല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ നിലവിലെ സാഹചര്യം ഒഴിവാക്കാം. കോവിഡുമായി ബന്ധപ്പെട്ട് ഒട്ടേറെ വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ആധികാരിക വിവരങ്ങള്‍ മാത്രമേ പ്രചരിപ്പിക്കാവൂ. വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ALSO WATCH

 

Most Popular