Saturday, July 31, 2021
Home News Kerala കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്; പത്തില്‍ താഴാതെ ടെസ്റ്റ് പോസിറ്റിവിറ്റി

കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്; പത്തില്‍ താഴാതെ ടെസ്റ്റ് പോസിറ്റിവിറ്റി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,52,11,041 സാമ്പിളുകളാണ് പരിശോധിച്ചത്.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട് 2105
മലപ്പുറം 2033
എറണാകുളം 1908
തൃശൂര്‍ 1758
കൊല്ലം 1304
പാലക്കാട് 1140
കണ്ണൂര്‍ 1084
തിരുവനന്തപുരം 1025
കോട്ടയം 890
ആലപ്പുഴ 866
കാസര്‍കോട് 731
പത്തനംതിട്ട 500
വയനാട് 494
ഇടുക്കി 310

രോഗമുക്തി നേടിയവര്‍, ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 1112
കൊല്ലം 895
പത്തനംതിട്ട 509
ആലപ്പുഴ 639
കോട്ടയം 525
ഇടുക്കി 189
എറണാകുളം 1112
തൃശൂര്‍ 1432
പാലക്കാട് 968
മലപ്പുറം 2502
കോഴിക്കോട് 1406
വയനാട് 420
കണ്ണൂര്‍ 871
കാസര്‍കോട് 617

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,269 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 742 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 2087, മലപ്പുറം 1983, എറണാകുളം 1877, തൃശൂര്‍ 1742, കൊല്ലം 1299, പാലക്കാട് 714, കണ്ണൂര്‍ 980, തിരുവനന്തപുരം 945, കോട്ടയം 842, ആലപ്പുഴ 817, കാസര്‍കോട് 713, പത്തനംതിട്ട 491, വയനാട് 477, ഇടുക്കി 302 എന്നിങ്ങനെയാണു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, കാസര്‍കോട് 14, തൃശൂര്‍ 10, വയനാട് 8, പാലക്കാട് 6, കോട്ടയം, എറണാകുളം, കോഴിക്കോട് 3 വീതം, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,197 പേര്‍ രോഗമുക്തി നേടി.

ഇതോടെ 1,24,779 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,06,439 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,99,634 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ടിപിആര്‍ 5ന് താഴെയുള്ള 83, ടിപിആര്‍ 5നും 10നും ഇടയ്ക്കുള്ള 384, ടിപിആര്‍ 10നും 15നും ഇടയ്ക്കുള്ള 362, ടിപിആര്‍ 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
ALSO WATCH

Most Popular