Thursday, December 2, 2021
HomeNewsKeralaകേരളത്തില്‍ 15,567 പേര്‍ക്ക് കോവിഡ്; 124 മരണം കൂടി

കേരളത്തില്‍ 15,567 പേര്‍ക്ക് കോവിഡ്; 124 മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് 15,567 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,09,979 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങള്‍ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 10,281 ആയി. ചികിത്സയിലായിരുന്ന 20,019 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവര്‍
മലപ്പുറം 2121
എറണാകുളം 1868
തിരുവനന്തപുരം 1760
കൊല്ലം 1718
പാലക്കാട് 1284
കോഴിക്കോട് 1234
തൃശൂര്‍ 1213
ആലപ്പുഴ 1197
കണ്ണൂര്‍ 692
കോട്ടയം 644
പത്തനംതിട്ട 560
ഇടുക്കി 550
കാസര്‍കോട് 454
വയനാട് 272

നെഗറ്റീവായവര്‍
തിരുവനന്തപുരം 1273
കൊല്ലം 1473
പത്തനംതിട്ട 771
ആലപ്പുഴ 1521
കോട്ടയം 846
ഇടുക്കി 664
എറണാകുളം 1213
തൃശൂര്‍ 1128
പാലക്കാട് 1655
മലപ്പുറം 4831
കോഴിക്കോട് 1714
വയനാട് 297
കണ്ണൂര്‍ 790
കാസര്‍കോട് 1843

രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 14,695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2070, എറണാകുളം 1830, തിരുവനന്തപുരം 1681, കൊല്ലം 1710, പാലക്കാട് 798, കോഴിക്കോട് 1212, തൃശൂര്‍ 1201, ആലപ്പുഴ 1192, കണ്ണൂര്‍ 616, കോട്ടയം 609, പത്തനംതിട്ട 546, ഇടുക്കി 538, കാസര്‍കോട് 445, വയനാട് 247 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ. 75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, തിരുവനന്തപുരം 9, എറണാകുളം, വയനാട് 8 വീതം, തൃശൂര്‍, കാസര്‍കോട് 7 വീതം, കൊല്ലം 6, പാലക്കാട് 4, പത്തനംതിട്ട 3, കോട്ടയം 2, ഇടുക്കി, മലപ്പുറം, കോഴിക്കോട് 1 വീതം.

ഇതോടെ 1,43,254 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 25,04,011 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 6,12,155 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2510 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു പുതിയ ഹോട്‌സ്പോട്ടാണുള്ളത്, ഒരു പ്രദേശത്തെയും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 889 ഹോട്‌സ്പോട്ടുകളാണുള്ളത്.
ALSO WATCH

 

Most Popular