Friday, June 25, 2021
Home News Kerala കേരളത്തില്‍ ഇന്ന് കാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ്; 188 മരണം

കേരളത്തില്‍ ഇന്ന് കാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ്; 188 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച 25,820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7358 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 24,224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37,316 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

മലപ്പുറം 4074
എറണാകുളം 2823
പാലക്കാട് 2700
തിരുവനന്തപുരം 2700
തൃശൂര്‍ 2506
കൊല്ലം 2093
കോഴിക്കോട് 1917
ആലപ്പുഴ 1727
കോട്ടയം 1322
കണ്ണൂര്‍ 1265
ഇടുക്കി 837
പത്തനംതിട്ട 815
കാസര്‍കോട് 555
വയനാട് 486

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 4869
കൊല്ലം 2705
പത്തനംതിട്ട 1483
ആലപ്പുഴ 386
കോട്ടയം 1467
ഇടുക്കി 1101
എറണാകുളം 4016
തൃശൂര്‍ 4874
പാലക്കാട് 3168
മലപ്പുറം 5502
കോഴിക്കോട് 4398
വയനാട് 449
കണ്ണൂര്‍ 1951
കാസര്‍കോട് 947

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്.
യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), ദക്ഷിണാഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

മലപ്പുറം 3943, എറണാകുളം 2771, പാലക്കാട് 1805, തിരുവനന്തപുരം 2572, തൃശൂര്‍ 2493, കൊല്ലം 2086, കോഴിക്കോട് 1881, ആലപ്പുഴ 1709, കോട്ടയം 1217, കണ്ണൂര്‍ 1168, ഇടുക്കി 789, പത്തനംതിട്ട 785, കാസര്‍കോട് 539, വയനാട് 466 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 91 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, തിരുവനന്തപുരം 11, കാസര്‍കോട് 10, എറണാകുളം 9, പാലക്കാട്, വയനാട് 6 വീതം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് 5 വീതം, കൊല്ലം, ഇടുക്കി 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

2,77,598 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,62,635 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,56,865 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പുതിയ ഹോട്‌സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 877 ഹോട്‌സ്പോട്ടുകളാണുള്ളത്.
ALSO WATCH

 

Most Popular